Posted On
date_range Updated On
date_range ഡി മരിയയും യുവന്റസിലേക്ക്
അർജന്റീന ഫുട്ബാളിലെ മിന്നുംതാരം എയ്ഞ്ചൽ ഡി മരിയ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക്. പി.എസ്.ജിയിലെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഒരു വർഷത്തെ കരാറിൽ 34കാരനായ മുന്നേറ്റ താരം ഇറ്റലിയിൽ എത്തുന്നത്. അടുത്തയാഴ്ച താരം ടീമിനൊപ്പം ചേരുമെന്നാണ് സൂചന. മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട പോൾ പോഗ്ബയുമായി കഴിഞ്ഞ മാസം യുവന്റസ് കരാറിലെത്തിയിരുന്നു.
ഏഴ് സീസണുകൾക്ക് ശേഷമാണ് ഡി മരിയ പി.എസ്.ജി വിട്ടത്. ക്ലബിനായി 295 മത്സരങ്ങളിൽ 92 ഗോളുകൾ നേടിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്ക് വേണ്ടിയും ഡി മരിയ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സീരി എയിൽ യുവന്റസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചാമ്പ്യന്മാരായ എ.സി മിലാനേക്കാൾ 16 പോയന്റ് പിന്നിലായിരുന്നു ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.