Posted On
date_range Updated On
date_range ഡി മരിയ ലോകകപ്പിനുണ്ടാവില്ലേ? ആധിയിൽ അർജൻ്റീന
വാഷിങ്ടൺ: ലോകകപ്പിലെ ഫേവറിറ്റുകളായ അർജന്റീനക്ക് ആശങ്ക സമ്മാനിച്ച് സ്ട്രൈക്കർ എയ്ഞ്ചൽ ഡി മരിയയുടെ പരിക്ക്. സീരി എ മത്സരത്തിനിടെ പരിക്കുമൂലം മരിയക്ക് പിന്മാറേണ്ടി വന്നതാണ് അർജന്റീനയുടെ ആശങ്കക്കുള്ളകാരണം. പരിക്കിനെ തുടർന്ന് 65ാം മിനിറ്റിലാണ് ഡി മരിയയെ പിൻവലിച്ചത്. മത്സരത്തിൽ യുവന്റസ് 3-0ത്തിന് ജയിച്ചിരുന്നു.
പരിക്ക് ഗുരുതരമാണെന്ന് പ്രാഥമിക വിലയിരുത്തൽ. 10 ദിവസത്തിന് ശേഷം മരിയയെ വീണ്ടും പരിശോധനകൾക്ക് വിധേയമാക്കുമെന്ന് യുവന്റസ് അറിയിച്ചു.
25ാം മിനിറ്റിൽ തന്നെ ഡി മരിയ ആദ്യ ഗോൾ നേടിയിരുന്നു. ഇടംകാൽ കൊണ്ടുള്ള മരിയയുടെ ഷോട്ട് വലയിൽ കയറുകയായിരുന്നു. തുടർന്ന് ഒരു ഗോളിന് മരിയ അസിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീടാണ് അർജന്റീന ആരാധകരെ ആശങ്കയിലാഴ്ത്തി മരിയ പരിക്കേറ്റ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.