ക്രിസ്​റ്റ്യാനോ ഡബ്​ളിൽ ജയവുമായി യുവൻറസ്​; സീരി എയിൽ മുന്നിൽ മിലാൻ ടീമുകൾ

റോം: ആദ്യപകുതിയിൽ രണ്ടു വട്ടം ഗോളിലേക്ക്​ തലവെച്ച്​ ക്രിസ്​റ്റ്യാനോ റൊണാൾഡോ രക്ഷകനായ മത്സരത്തിൽ ദുർബലരായ ക്രോ​ട്ടോണിനെ ഏകപക്ഷീയമായ മൂന്നു ​േഗാളുകൾക്ക്​ വീഴ്​ത്തി യുവൻറസ്​. ഇതോടെ, ഒരു മത്സരം കുറച്ചുകളിച്ച ടീം ഒന്നാമതുള്ള ഇൻറർമിലാനുമായി പോയിൻറ്​ അകലം എട്ടാക്കി ചുരുക്കി.

രണ്ടര വർഷത്തിനിടെ സീരി എയിൽ ക്രിസ്​റ്റ്യാനോ 70 ഗോളെന്ന അ​പൂർവ നേട്ടം തൊട്ട മത്സരത്തിൽ ആദ്യാവസാനം യുവൻറസാണ്​ ആധിപത്യം നിലനിർത്തിയത്​. വെസ്​റ്റണ മക്​കെന്നി മൂന്നാം ഗോൾ കണ്ടെത്തി.

ഇന്നലെ ഇരട്ട ഗോൾ നേട്ടത്തോടെ സീരി എ സീസണിൽ റൊണാൾഡോയുടെ ഗോൾ സമ്പാദ്യം 18 ആയി. ഇതുവരെയും മുന്നിലുണ്ടായിരുന്ന റൊമേലു ലുക്കാക്കുവിനെയാണ്​ കടന്നത്​. 22 കളികളിൽ യുവൻറസിന്​ 45 പോയിൻറാണ്​ സമ്പാദ്യം. ഒന്നാമതുള്ള ഇൻറർ 53ഉം എ.സി മിലാൻ 52ഉം പോയിൻറുമായി ബഹുദൂരം മുന്നിലും. ​ 

Tags:    
News Summary - Cristiano Ronaldo scored two headers as Juventus beat bottom side Crotone to go within eight points of leaders Inter Milan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.