സൂറിച്ച്: ലോകകപ്പിന്റെ വലിപ്പം വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി ഫിഫ. നിലവിൽ നടക്കുന്ന ലോകകപ്പുകളിൽ നിന്ന് മാറി 16 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ടൂർണമെന്റ് വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ അറിയിച്ചു. 2030-ലെ ലോകകപ്പിന് മുന്നോടിയായി ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുട്ബാൾ ലോകകപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2030-ലെ ടൂർണമെന്റ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിപുലീകരണത്തോടെയാണ് നടക്കാൻ പോകുന്നത്. മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായാണ് ഈ എഡിഷൻ അരങ്ങേറുക. മൊറോക്കോ, പോർച്ചുഗൽ, സ്‌പെയിൻ എന്നിവർ പ്രധാന ആതിഥേയരാകുമ്പോൾ, ലോകകപ്പിന്റെ ഉദ്ഘാടന മത്സരങ്ങൾക്ക് വേദിയാകുന്നത് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വായ്, പരാഗ്വേ, അർജന്റീന എന്നിവരാണ്. ടൂർണമെന്റിന്റെ ആദ്യഘട്ട മത്സരങ്ങൾക്ക് മാത്രമാണ് ഈ മൂന്ന് രാജ്യങ്ങൾ വേദിയാവുകയെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ ആതിഥേയത്വത്തിനാണ് 2030 സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.