ഏട്ടൻ ഗ്രൗണ്ടിലെ താരമാണെങ്കിൽ അനിയൻ ഗാലറിയിലെ താരം; വേൾഡ് കപ്പ് സ്റ്റാറായി യമാലിന്റെ കുഞ്ഞനിയൻ കീൻ

ലോകകപ്പിൽ മത്സരാവേശത്തിനൊപ്പം ആരാധകരുടെ മനസിൽ ഇടം നേടിയ ഒരു കൊച്ചു താരമുണ്ട്. സ്പാനിഷ് താരം ലമീൻ യമാലിന്റെ കുഞ്ഞു സഹോദരൻ കീൻ. ലോകകപ്പ് മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ നിന്ന് ക്യാമറക്കണ്ണുകൾ പതിഞ്ഞത് ഈ കുഞ്ഞുമിടുക്കനിലേക്കായിരുന്നു. ഓസ്ട്രിയക്കെതിരായ സ്പെയിനിന്റെ തകർപ്പൻ വിജയത്തിനിടെ മൈക്കൽ ഒയാർസബാൽ 89-ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ഗാലറിയിൽ നിന്ന് വാമോസ് എന്ന് ആർത്തുവിളിച്ച് കൈകൾ ഉയർത്തി ആഘോഷിക്കുന്ന മൂന്ന് വയസ്സുകാരൻ കീൻ ഇപ്പോൾ സമൂഹമാധ്യമങ്ങലിലെ വൈറൽ വോൾഡ് കപ്പ് സ്റ്റാറാണ്.

യമാലിന്റെ അമ്മ ഷീല എബാനയുടെ മകനായ കീൻ ഫുട്ബോൾ ലോകത്ത് ഇതിനോടകം തന്നെ ഒരു സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. ഓസ്ട്രിയക്കെതിരായ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ സഹോദരനെക്കുറിച്ചുള്ള ചോദ്യത്തിന് യമാൽ വൈകാരികമായാണ് പ്രതികരിച്ചത്. എന്റെ കുഞ്ഞ് സഹോദരൻ ഇത്രയധികം സന്തോഷിക്കുന്നത് കാണുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അവൻ എനിക്ക് എന്റെ സ്വന്തം മകനെപ്പോലെയാണെന്ന് യമാൽ പറഞ്ഞു.

യമാലിന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് കുടുംബമാണ്. വളരെ ചെറുപ്പത്തിൽ തന്നെ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുവന്ന തനിക്ക് കുടുംബത്തിന്റെ സാമീപ്യം നൽകുന്ന ധൈര്യം ചെറുതല്ലെന്ന് താരം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

യമാലിന്റെ ടിക്-ടോക് വീഡിയോകളിലും ഇൻസ്റ്റഗ്രാം റീൽസിലും കീൻ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്. ബാഴ്സലോണയുടെ കിരീടധാരണ ചടങ്ങുകളിലും യൂറോ കപ്പ് വിജയത്തിന് ശേഷമുള്ള ആഘോഷങ്ങളിലും കീൻ താരമായി മാറിയിരുന്നു. ഫ്രാൻസിനെതിരായ നിർണ്ണായകമായ സെമിഫൈനൽ മത്സരം നടക്കാനിരിക്കെ ഗാലറിയിൽ വീണ്ടും ഈ കൊച്ചു ആരാധകനെ കാണാമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.

Tags:    
News Summary - yamal brother is the show steeler in this worldcup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.