പിർലോ ടച്ചിൽ റൊണാൾഡോയു കൂട്ടരും തുടങ്ങി, സാം​േദാറിയക്കെതിരെ 3-0ത്തിന്​ ജയം

റോം: ആറ്​ ദിവസം മുമ്പ്​ യുവേഫ കോച്ചിങ്​ സർട്ടിഫിക്കറ്റ്​ നേടിയ കോച്ചിന്​ സമ്മാനമായി ആദ്യ കളിയിൽ വിജയയൊരുക്കി ക്രിസ്​റ്റ്യാനോയും കൂട്ടരും. യുവൻറസ്​ കോച്ച്​ ആന്ദ്രെ പിർലോയുടെ അരങ്ങേറ്റ മത്സരമായ ഇറ്റാലിയൻ സീരി 'എ'യിലെ ആദ്യ അങ്കത്തിൽ സാംദോറിയക്കെതിരെ ചാമ്പ്യന്മാർക്ക്​ 3-0ത്തിന്​ ജയം.

യുവൻറസി​െൻറയും എ.സി മിലാ​െൻറയും ഇതിഹാസതാരമായി കരിയർ അവസാനിപ്പിച്ച പിർലോയുടെ കോച്ചിങ്​ കരിയറി​െൻറ അരങ്ങേറ്റമായിരുന്നു ഇന്നലെ. ക്രിസ്​റ്റ്യാനോയും ദെയാൻ കുളുസെവ്​സ്​കിയും നയിച്ച മുന്നേറ്റത്തിന് പിന്നണിയിൽ​ ആരോൺ റംസി ചുക്കാൻ പിടിച്ചു.

സാറിയുടെ ശൈലിയിൽനിന്നുള്ള മാറ്റം വിളംബരം ചെയ്യുന്നതായിരുന്നു പിർലോയുടെ ഫോർമേഷൻ.3-4-1-2 വിന്യാസത്തില​ൂടെ ടോട്ടൽ ഫുട്​ബാളാണ്​ ത​െൻറ രീതിയെന്ന്​ മികച്ച മധ്യനിരക്കാരനായ പിർലോ പ്രഖ്യാപിക്കുകയായിരുന്നു.

സാംദോറിയക്കെതിരെ കളത്തിലിറങ്ങും മുമ്പുതന്നെ യൊഹാൻ ക്രൈഫും ഗ്വാർഡിയോളയും, ലൂയി വാൻഗാലും, ആഞ്ചലോട്ടി, കോ​െൻറ എന്നിവരുമാണ്​ തന്നെ സ്വാധീനിച്ച കോച്ചുമാരെന്നും പിർലോ പ്രഖ്യാപിച്ചിരുന്നു. സാംദോറിയക്കെതിരെ 13ാം മിനിറ്റിൽ ​ക്രിസ്​റ്റ്യാനോ ബോക്​സിനുള്ളിലെത്തിച്ച പന്ത്​ ദെയാൻ കുളുസെവ്​സ്​കി വലയിലാക്കി.

78ാം മിനിറ്റിൽ ​റീബൗണ്ട്​ ചെയ്​ത ഹെഡ്​ഡർ വീണ്ടും വലയിലാക്കി ബനൂച്ചി രണ്ടാം ​േഗാളടിച്ചു. 88ാം മിനിറ്റിൽ റംസിയുടെ പാസിൽ വലകുലുക്കി ക്രിസ്​റ്റ്യാനോ റൊണാൾഡോ പട്ടിക തികക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.