ക്രിസ്​റ്റ്യോനോയെ മാസ്​ക്​ ധരിപ്പിച്ച്​ സുരക്ഷ ഉദ്യോഗസ്ഥ; വൈറലായി വീഡിയോ VIDEO

പോർ​ട്ടോ: യുവേഫ നാഷൻസ്​ ലീഗിൻെറ ​ഗാലറിയിൽ കാഴ്​ചക്കാരാനായി ഇരുന്ന ക്രിസ്​റ്റ്യാനോ റൊണാൾഡോയെക്കൊണ്ട്​ മാസ്​ക്​ ധരിപ്പിക്കുന്ന ജീവനക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പോർ​ട്ടോയിലെ സ്​റ്റേഡിയത്തിൽ ക്രൊയേഷ്യയുമായി പോർച്ചുഗൽ ഏറ്റുമുട്ടുന്നത്​ കാണാനെത്തിയതായിരുന്നു സൂപ്പർതാരം.

കോവിഡ്​ പശ്ചാത്തലത്തിൽ സുരക്ഷ മാനദണ്ഡങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയാണ്​​ യുവേഫ നാഷൻസ്​ ലീഗ്​ മത്സരങ്ങൾ പുരോഗമിക്കുന്നത്​. ഗാലറിയിൽ കാഴ്​ചക്കാരനായി ഇരുന്ന റൊണാൾഡോ​യുടെ അടുത്തെത്തി സുരക്ഷ ഉദ്യോഗസ്ഥ മാസ്​ക്​ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സ​ങ്കോചമൊന്നും കൂടാതെ റൊണാൾഡോ നിർദേശം സ്വീകരിക്കുകയും ചെയ്​തു.

മത്സരത്തിൽ ക്രൊയേഷ്യയെ പോർച്ചുഗൽ 4-1ന്​ തകർത്തിരുന്നു. മത്സരത്തിന്​ മുമ്പ്​ തേനീച്ച കുത്തിയതിനാലാണ്​ റൊണാൾഡോ കളത്തിലിറങ്ങാതിരുന്നതെന്നാണ്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.