ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പഴയ കൊക്കോകോള പരസ്യം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

യൂറോ കപ്പ്​ മത്സരത്തിന്​ മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനെത്തിയപ്പോൾ മേശപ്പുറത്തുനിന്ന്​ കൊക്കോകോള കുപ്പികൾ നീക്കിയ പോർച്ചുഗൽ ഫുട്​ബാൾ ഇതിഹാസം ക്രിസ്റ്റ്യനോ റൊണാൾഡോയാണ്​ കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്​.

അപ്രതീക്ഷിത നീക്കത്തിലൂടെ ആഗോളഭീമനെ ഞെട്ടിച്ച റൊണാൾഡോ കൊക്കോകോളയുടെ 50 ലക്ഷം ഡോളറിന്‍റെ (ഏകദേശം 29,335 കോടി രൂപ) വിപണിമൂല്യം നഷ്​ടപ്പെടുത്തിയതായാണ്​ കണക്ക്​. കോളക്കുപ്പി മാറ്റിയ ശേഷം കുടിവെള്ളക്കുപ്പി ഉയർത്തിക്കാട്ടിയ റൊണാൾഡോയെ വാഴ്​ത്തിയും പിന്തുണച്ചും ലക്ഷക്കണക്കിന്​ ആരാധകരാണ്​ രംഗത്തെത്തിയത്​.

റൊണാൾഡോയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. അദ്ദേഹത്തിന്‍റെ നടപടി ഇരട്ടത്താപ്പാണെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഒരു വിഭാഗം വിമർശനമുയർത്തുന്നത്​. റൊണാൾഡോ പണ്ട് കോക്കകോളയുടെ പരസ്യത്തിൽ അഭിനയിച്ചതാണ് ഇതിന് തെളിവായി അവർ ഉയർത്തിക്കാട്ടുന്നത്​. 2006​ലെ ഈ വീഡിയോ കുത്തിപ്പൊക്കി ഒരുവിഭാഗം പ്രചരിപ്പിക്കുന്നുണ്ട്​. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന കാലത്താണ്​ ഈ പരസ്യത്തിൽ അഭിനയിച്ചത്​.

Full View

മകൻ കൊക്കകോള കുടിക്കുന്നതും ചിപ്സ് കഴിക്കുന്നതും തനിക്ക്​ ഇഷ്​ടമല്ലെന്ന്​ മുമ്പ്​ റൊണാൾഡോ വ്യക്​തമാക്കിയിരുന്നു. മകന്‍റെ നന്മയെ കരുതി ആരോഗ്യത്തിനു ഹാനികരമാണെന്ന് ആരോപിക്കപ്പെടുന്ന കാർബണേറ്റഡ് ഡ്രിങ്കുകൾക്കെതിരെ റൊണാൾഡോ നടത്തുന്ന പോരാട്ടം ലോകമാകെയുള്ള കുട്ടികൾക്കു വേണ്ടിയാണെന്നാണ് ഒരുവിഭാഗമാളുകൾ വാദിക്കുന്നത്.

അതേസമയം, മുൻകാലത്തു പണത്തിനുവേണ്ടി കൊക്കകോളയുടെയും കെ.എഫ്​.സിയുടെയുമൊക്കെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച റൊണാൾഡോ ഇപ്പോൾ അതിനെ തള്ളിപ്പറയുന്നതിനു പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്​ ആരോപിക്കുന്നവരുണ്ട്​. സിആർ7 എന്ന സ്വന്തം ബ്രാൻഡിൽ പല ഉൽപന്നങ്ങളും ഇപ്പോൾ റൊണാൾഡോ പുറത്തിറക്കുന്നുണ്ട്. ഈ കമ്പനിക്ക്​ ഭാവിയിൽ 'സിആർ7 ഡ്രിങ്ക്സ്' പുറത്തിറക്കാൻ പരിപാടിയുണ്ടെന്നാണ്​ ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്​.

Tags:    
News Summary - Cristiano Ronaldo ols coco cola ad surfaces internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.