അഞ്ചു ലീഗുകൾ, 500 ഗോളുകൾ; സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾ​ഡോക്ക് ഹാട്രിക്

മ​ക്ക: ഒ​ടു​വി​ൽ ​ഫോം ​ക​ണ്ടെ​ത്തി​യ ക്രി​സ്റ്റ്യാ​നോ ​റൊ​ണാ​ൾ​ഡോ​ക്ക് സൗ​ദി പ്രോ ​ലീ​ഗി​ൽ ഹാ​ട്രി​ക് നേ​ട്ടം. അ​ൽ വെ​ഹ്ദ​യെ 4-0ത്തി​ന് ത​ക​ർ​ത്ത അ​ൽ ന​സ്റി​ന്റെ മു​ഴു​വ​ൻ ഗോ​ളു​ക​ളും പി​റ​ന്ന​ത് പോ​ർ​ചു​ഗീ​സ് താ​ര​ത്തി​ന്റെ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു. 21ാം മി​നി​റ്റി​ൽ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ടി​ലൂ​ടെ ല​ക്ഷ്യം​ക​ണ്ട​പ്പോ​ൾ അ​ത് റൊ​ണാ​ൾ​ഡോ​യു​ടെ ലീ​ഗു​ക​ളി​ലെ 500ാം ഗോ​ളാ​യി. 41ാം മി​നി​റ്റി​ലാ​യി​രു​ന്നു ര​ണ്ടാം ​ഗോ​ൾ. 52ാം മി​നി​റ്റി​ലാ​യി​രു​ന്നു സൗ​ദി മ​ണ്ണി​ൽ ​റൊ​ണാ​ൾ​ഡോ​യു​ടെ ആ​ദ്യ ഹാ​ട്രി​ക് പി​റ​ന്ന​ത്. പെ​നാ​ൽ​റ്റി കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ഗോ​ൾ. 62ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ നാ​ലാം ഗോ​ൾ.

ക​രി​യ​റി​ൽ 61ാം ഹാ​ട്രി​ക്കാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടേ​ത്. പോ​ർ​ചു​ഗ​ലി​നു​വേ​ണ്ടി പ​ത്തും റ​യ​ൽ മ​ഡ്രി​ഡി​നാ​യി 44ഉം ​മാ​ഞ്ച​സ്റ്റ​ർ യു​​നൈ​റ്റ​ഡി​നാ​യി മൂ​ന്നും ഹാ​ട്രി​ക് നേ​ടി. യു​വ​ന്റ​സ് ജ​ഴ്സി​യി​ൽ മൂ​ന്നു ഹാ​ട്രി​ക്കും റൊ​ണാ​ൾ​ഡോ നേ​ടി. ലാ ​ലി​ഗ​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​നാ​യി 311 ഗോ​ളും പ്രീ​മി​യ​ർ ലീ​ഗി​ൽ മാ‍ഞ്ച​സ്റ്റ‍ർ യു​നൈ​റ്റ​ഡി​നാ​യി 103 ഗോ​ളും നേ​ടി. ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ യു​വ​ന്‍റ​സി​നാ​യി 81 ഗോ​ളും പോ​ർ​ചു​ഗ​ൽ ലീ​ഗി​ൽ സ്പോ​ർ​ട്ടി​ങ് ലി​സ്ബ​നി​നാ​യി മൂ​ന്നു ഗോ​ളും സൗ​ദി ലീ​ഗി​ൽ അ​ൽ ന​സ്റി​നാ​യി അ​ഞ്ചു ഗോ​ളു​മാ​ണ് താ​രം നേ​ടി​യ​ത്.

Tags:    
News Summary - Cristiano Ronaldo hat trick in Saudi Pro League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT