'തീരാത്ത വിസ്​മയം'; ഹാട്രികുമായി റൊണാൾഡോ, തകർത്തടിച്ച്​ പോർച്ചുഗൽ

ലിസ്​ബൺ: പ്രായം 36 പിന്നിട്ടിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പോരാളിയുടെ കരുത്ത്​ ചോരുന്നില്ല. ലോകകപ്പ്​ യോഗ്യത റൗണ്ടിൽ ലക്​സംബർഗിനെതിരെ ഹാട്രിക്​ ഗോളുകളുമായാണ്​ റൊണാൾഡോ നിറഞ്ഞാടിയത്​. റൊണാൾഡോയുടെ കരുത്തിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക്​ ലക്​സംബർഗിനെ തരിപ്പണമാക്കി. രണ്ടു ദിവസം മുമ്പ്​ നടന്ന ഖത്തറിനെതിരായ സൗഹൃദമത്സരത്തിലും റൊണാൾഡോ ഗോൾ നേടിയിരുന്നു.


മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ വീണുകിട്ടിയ പെനൽറ്റി ഗോളാക്കി റൊണാൾഡോ സ്വതസിദ്ധമായ ആഘോഷം തുടങ്ങി. അഞ്ചുമിനിറ്റ്​ തികയും മു​േമ്പ വീണ്ടുമൊരു പെനൽറ്റി. ആദ്യം അടിച്ച കിക്ക്​ ഗോളായെങ്കിലും റഫറി ഫൗൾ വിധിച്ചു. തുടർന്ന്​ രണ്ടാമൂഴത്തിലും ഉന്നം തെറ്റാതെ റൊണാൾഡോ നിറയൊഴിച്ചതോടെ പോർച്ചുഗൽ രണ്ട്​ ഗോളിന്​ മുന്നിൽ. 17ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും നിറയൊഴിച്ചതോടെ പോർച്ചുഗൽ ലീഡുയർത്തി. ആദ്യ പകുതിയിൽ മറ്റുഗോളുകൾ ഒന്നും പിറന്നില്ല.

തുടർന്ന്​ കിട്ടിയ ഏതാനും മികച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ റൊണാൾഡോക്കായില്ല. 67ാം മിനിറ്റിൽ റൊണാൾഡോയുടെ ഉഗ്രൻ ബൈസികിൾ കിക്ക്​ ലക്​സംബർഗ്​ ഗോളി തട്ടിയകറ്റി. 68ാം മിനിറ്റിൽ ഹെഡറിലൂടെ പൗളിഞ്ഞോ പറങ്കികളുടെ ലീഡ്​ നാലായി ഉയർത്തി. 86ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെയാണ്​ റൊണാൾഡോ തന്‍റെ കരിയറിലെ 58ാം ഹാട്രിക്​ സ്വന്തമാക്കിയത്​. ലോകപ്പ്​ യോഗ്യത റൗണ്ടിൽ ഗ്രൂപ്പ്​ എയിൽ ഏഴ്​ കളികളിൽ നിന്നും 17 പോയന്‍റുമായി സെർബിയയാണ്​ ഒന്നാമത്​. 6 കളികളിൽ നിന്നും 16 പോയന്‍റുള്ള പോർച്ചുഗൽ രണ്ടാമതാണ്​. 

Tags:    
News Summary - Cristiano Ronaldo hat-trick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT