ക്രിസ്റ്റ്യാനോ റൊണാൾഡോ പുരസ്​കാരവുമായി

മെസ്സിയെ പിന്തള്ളി നൂറ്റാണ്ടിന്‍റെ ഫുട്​ബാൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ദുബൈ: പോർചുഗീസ്​ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടത്തിൽ ഒരു തൂവൽ കൂടി. ദുബൈയിൽ ഞായറാഴ്ച നടന്ന ഗ്ലോബ്​ സോക്കർ അവാർഡിൽ അർജന്‍റീന നായകൻ ലയണൽ മെസ്സിയെ പിന്തള്ളി നൂറ്റാണ്ടിന്‍റെ ഫുട്​ബാൾ താരമായി യുവന്‍റസ്​ താരത്തെ തെരഞ്ഞെടുത്തു.

2001 മുതൽ 2020 വരെയുള്ള കാലയളവിലെ പ്രകടനത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ പുരസ്​കാരം നിർണയിച്ചത്​. അർമാനി ഹോട്ടലിൽ നടന്ന ചടങ്ങിൽ മാഞ്ചസ്​റ്റർ സിറ്റിയുടെ പെപ്​ ഗാർഡിയോളയെ മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. റയൽ മഡ്രിഡാണ്​ നൂറ്റാണ്ടിന്‍റെ ക്ലബ്​.

ബയേൺ മ്യൂണിക്കിന്‍റെ റോബർട്ട്​ ലെവൻഡോസ്​കിയാണ്​ 2020ലെ മികച്ച താരം. ചാമ്പ്യൻസ്​ ലീഗിലും ജർമൻ ബുണ്ടസ്​ ലിഗയിലും ജേതാക്കളായ ബയേണിനെ മികച്ച ക്ലബായും തെരഞ്ഞെടുത്തു. ബയേണിനായി പോയ സീസണിൽ മിന്നും പ്രകടനം കാഴ്ചവെച്ച പോളിഷ്​ താരമായ ലെവൻഡോസ്​കി 'ഫിഫ ദ ബെസ്റ്റ്'​ പുരസ്​കാരത്തിനും അർഹനായിരുന്നു.

മുന്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഐകര്‍ കസിയ്യസ്, പ്രതിരോധതാരം ജെറാര്‍ഡ് പീക്വേ എന്നിവരും വിവിധ പുരസ്കാരങ്ങൾക്ക്​ അർഹരായി. ഇംഗ്ലണ്ട്​, സ്​പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഫുട്​ബാൾ ലീഗുകളിൽ കിരീടം ചൂടിയ റൊണാൾഡോ നിലവിൽ ഇറ്റാലിയൻ ജേതാക്കളായ യുവന്‍റസിനായാണ്​ പന്തുതട്ടുന്നത്​. മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ഒന്നും റയൽ മ​ഡ്രിഡിനൊപ്പം നാലും സഹിതം അഞ്ച്​ ചാമ്പ്യൻസ്​ ലീഗ്​ കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്​. 

Tags:    
News Summary - Cristiano Ronaldo Beats Lionel Messi to Win Soccer Player Of The Century Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT