Posted On
date_range Updated On
date_range 15 കളിക്കാർക്ക് കോവിഡ്: ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു
15ലേറെ കളിക്കാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഹീറോ ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. ആരംഭിച്ച് നാലു ദിവസത്തിനകമാണ് ടൂർണമെന്റ് നീട്ടിവയ്ക്കുന്നത്.
കൊൽക്കത്തയിലെ ഹോട്ടലിൽ താമസിക്കുന്ന റിയൽ എഫ്.സി ടീമിലെ എട്ട് കളിക്കാർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഏതെല്ലാം കളിക്കാരാണ് പോസിറ്റീവായത് എന്നതിൽ വ്യക്തതയില്ല. മറ്റ് ടീമുകളിലെ ഏഴ് കളിക്കാർ കൂടി പോസിറ്റീവായെന്നാണ് വിവരം.
13 ടീമുകളാണ് ഇത്തവണത്തെ ലീഗിൽ മത്സരിക്കുന്നത്. മിക്ക ടീമുകളും ഇതുവരെ ഒരു കളി മാത്രമേ കളിച്ചിട്ടുള്ളൂ. കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്‌സി ആദ്യ മത്സരം വിജയിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന മീറ്റിങ്ങിന് ശേഷമായിരിക്കും എന്നത്തേക്കാണ് മത്സരങ്ങൾ നീട്ടിവെച്ചിരിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.