ഈ​ജി​പ്​​തി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന സ​മ്മേ​ള​ന​ത്തി​ലെ പ​വി​ലി​യ​നി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച ലോ​ക​ക​പ്പ്​ സ്​​റ്റേ​ഡി​യം മാ​തൃ​ക​ക​ളു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​വ​ർ

കാലാവസ്ഥ സമ്മേളനത്തിൽ ലോകകപ്പ് നിർമിതികൾക്ക് പ്രശംസ

ദോഹ: ഈജിപ്തിലെ ശറമുശൈഖിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന സമ്മേളനത്തിൽ ഖത്തർ ലോകകപ്പ് നിർമിതികൾക്ക് പ്രശംസ. സമ്മേളനത്തോടനുബന്ധിച്ച് ഖത്തർ സ്ഥാപിച്ച പവിലിയനിലെത്തിയവരാണ് ലോകകപ്പ് സ്റ്റേഡിയങ്ങളുടെ വാസ്തുവിദ്യ സവിശേഷതകളെ പ്രത്യേകം പ്രശംസിച്ചത്. ലോകകപ്പിനായി റെക്കോഡ് സമയത്ത് സ്റ്റേഡിയങ്ങൾ സ്ഥാപിക്കാൻ ഖത്തർ നടത്തിയ മഹത്തായ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു.

ലോകകപ്പ് പോലെയൊരു ആഗോള ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിെൻറ കഴിവിനെയും പ്രാപ്തിയെയുമാണ് ഈ നിർമിതികൾ സ്ഥിരീകരിക്കുന്നതെന്നും പവിലിയൻ സന്ദർശിച്ച ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തിത്വങ്ങളുമടങ്ങിയ സന്ദർശകർ അഭിപ്രായപ്പെട്ടു.

ലോകകപ്പുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥർ, ഖത്തറിെൻറ വിജയത്തിന് പ്രധാന കാരണം നേതൃത്വത്തിെൻറ ഉറച്ച നിലപാടുകളും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശുഷ്കാന്തിയുമാണെന്നും വ്യക്തമാക്കി.

അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ദോഹ എക്സ്പോ 2023 സംബന്ധിച്ച പ്രത്യേക അവതരണം ഖത്തർ പവിലിയനിൽ സ്ഥാപിച്ചിട്ടുണ്ട്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന തലക്കെട്ടിൽ 80 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ 179 ദിവസം നീണ്ടുനിൽക്കും. പരിസ്ഥിതി, സാംസ്കാരിക പ്രതിസന്ധികളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. 

Tags:    
News Summary - Climate Conference praise For World Cup productions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.