ക്രിസ്റ്റ്യാനോയെ കാണാൻ സിവിൻ നടന്നുതീർത്തത് 1200 കിലോമീറ്റർ; സ്വപ്ന കൂടിക്കാഴ്ചക്ക് മലയാളി യുവാവ് സൗദിയിൽ

ഇഷ്ട ഫുട്ബാൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ കെ.പി സിവിൻ എന്ന മലയാളി യുവാവ് നടന്നുതീർത്തത് 1200 കിലോമീറ്റിലധികം. ദുബൈയിൽനിന്ന് 36 ദിവസം നടന്നാണ് സൗദി അറേബ്യയിലെ റിയാദിൽ സിവിൻ എത്തിയത്. ‘വാക്കിങ് ടു ഡ്രീം മീറ്റ് അപ് വിത്ത് സി.ആർ 7’ എന്ന പേരിൽ മാർച്ച് ആറിനാണ് സിവിൻ യാത്ര തുടങ്ങിയത്. ഇതിനിടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും അൽ നസ്റിന്റെ പോർച്ചുഗീസ് ഇതിഹാസ താരത്തെ കാണുകയെന്ന അതിയായ ആഗ്രഹം കാരണം അവയൊന്നും വകവെക്കാതെ മുന്നോട്ട് നീങ്ങി.

‘റൊണാൾഡോയോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള വലിയ പ്രയത്നമാണിത്. അദ്ദേഹത്തെ കണ്ടുമുട്ടി ഓട്ടോഗ്രാഫ് വാങ്ങുന്ന വെറും രണ്ട് സെക്കൻഡ് എന്റെ ജീവിതത്തിലെ നിർണായക നിമിഷമായിരിക്കും’ -സിവിൻ അറബ് ചാനലായ എം.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ ടീമായ അൽ നസ്റിന്റെ ഹോം ഗ്രൗണ്ടിൽനിന്നുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സിവിൻ, അപ്രതീക്ഷിത കാര്യങ്ങൾ എപ്പോഴും മധുരമുള്ളതാണെന്നും കൂടുതൽ കാര്യങ്ങൾക്കായി ​പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും കുറിച്ചു. സഞ്ചാരപ്രിയനായ സിവിൻ 2021ൽ കേരളത്തിൽനിന്ന് കശ്മീരിലേക്ക് 3200 കിലോമീറ്റർ നടന്നെത്തിയിരുന്നു. 

Tags:    
News Summary - Civin walked 1200 kilometers to meet Cristiano; Malayali young man in Saudi for dream meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT