ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യക്ക് ദയനീയ തുടക്കം; ചൈനയോട് കീഴടങ്ങിയത് 5-1 ന്

ഹാ​ങ്ഷൂ: ഏഷ്യൻ ഗെയിംസിലെ ആദ്യമത്സരത്തിൽ ആതിഥേയരായ ചൈനയോട് ദയനീയമായി പരാജയപ്പെട്ട് ഇന്ത്യ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ സംഘം കീഴടങ്ങിയത്. ചൈനയ്ക്കായി ടവോ ക്വിയാങ്‌ലോങ് രണ്ടു ഗോളുകൾ നേടി. ഗാവോ ടിയാനി, വെയ്‌ജുൻ ഡായ്, ഹാവോ ഫാങ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി മലയാളി താരം രാഹുൽ കെ.പിയാണ് ആശ്വാസ ഗോൾ നേടിയത്. 2010നുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.

സീനിയർ താരങ്ങളായ സുനിൽ ഛേത്രിയേയും സന്ദേശ് ജിങ്കനെയും ആദ്യ ഇലവനിൽ അണിനിരത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. 16ാം മിനിറ്റിൽ ഗാവോ ടിയാനിയുടെ ഗോളിലൂടെ ചൈന ലീഡെടുക്കുകയായിരുന്നു. 23ാം മിനിറ്റില്‍ ചൈനക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഇന്ത്യന്‍ ഗോള്‍ കീപ്പർ ഗുര്‍മീത് തടഞ്ഞിട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ രാഹുൽ കെ.പിയുടെ വ്യക്തിഗത മികവിലാണ് ഇന്ത്യ സമനില ഗോൾ നേടിയത്. മൈതാന മധ്യത്തിൽ നിന്നും ചൈനീസ്ത്രൂ ഗോൾമുഖത്തേക്ക് ഊർന്നിറങ്ങിയ പന്ത് ഒടിപ്പിടിച്ച രാഹുൽ സീറോ ആംഗിളിൽനിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് വെടിയുണ്ട കണക്കെ ചൈനീസ് വലയിലേക്ക  പാഞ്ഞുകയറി.

ഇടവേള കഴിഞ്ഞ് കളി ആറുമിനിറ്റ് പിന്നിടവേ വെയ്‌ജുൻ ഡായ് ഗോളിലൂടെ ആതിഥേയർ ലീഡ് തിരിച്ചുപിടിച്ചു. 71ാം മിനിറ്റിൽ ടവോ ക്വിയാങ്ലോങ് ലീഡ് വർധിപ്പിച്ചു. നാലുമിനിറ്റിനുശേഷം ക്വിയാങ്ലോങ് രണ്ടാം ഗോൾ നേടിയതോടെ ഇന്ത്യയുടെ ചെറുത്തുനിൽപ് പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു. ഇഞ്ചുറി ടൈമിൽ ഹാവോ ഫാങ് വീണ്ടും വല കുലുക്കിയതോടെ പതനം പൂർണമായി.

അതേസമയം, ഇന്ത്യയുടെ വൻപരാജയം വിളിച്ചുവരുത്തിയതാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മ​തി​യാ​യ വി​ശ്ര​മ​മോ ഒ​രു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മോ ഇ​ല്ലാ​തെയാണ് ഇ​ന്ത്യ​ൻ യു​വ​നി​ര ഏ​ഷ്യൻ ഗെയിംസ് ഫു​ട്ബാ​ളി​ൽ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങിയത്. ഏ​റെ വൈ​കി​മാ​ത്രം പ്ര​ഖ്യാ​പ​നം വ​ന്ന ടീ​മി​ന് ക​രു​ത്ത​രാ​യ ആ​തി​ഥേ​യ​രെ നേരിടുന്നത് തന്നെ വലിയ പരീക്ഷണമായിരുന്നു. ഐ.​എ​സ്.​എ​ൽ ടീ​മു​ക​ൾ പ്ര​മു​ഖ​രെ വി​ട്ടു​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ടീ​മാ​യ​ത്.

ഏ​റ്റ​വു​മൊ​ടു​വി​ൽ ചൈ​ന​ക്കെ​തി​രെ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത് 2002ലാ​ണ്. ബൈ​ചു​ങ് ബൂ​ട്ടി​യ, ജോപോ​ൾ അ​ഞ്ചേ​രി, റെ​ന​ഡി സി​ങ്, മ​ഹേ​ഷ് ഗാ​വ്‍ലി തു​ട​ങ്ങി പ്ര​മു​ഖ​രി​റ​ങ്ങി​യ ക​ളി​യി​ൽ അ​ന്ന് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് തോ​റ്റു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. അതിന് ശേഷം ഞായറാഴ്ച മ്യാൻമറിനെതിരെയും ടീം കളത്തിലിറങ്ങും.

Tags:    
News Summary - CHN beats IND 5 - 1, Asian Games 2023 Football Highlights: Tao scores two; Rahul KP scores India’s only goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.