ആൽവാരസിന്റെ ഒറ്റ ഗോളിൽ ചിലി വീണു; അർജന്റീനക്ക് ജയം

സാൻഡിയാഗോ: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീനക്ക് ജയം. ഏക പക്ഷീയമായ ഒരു ഗോളിനാണ് ചിലിയെ (1-0) കീഴടക്കിയത്.

16ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസാണ് അർജന്റീനക്കായി ഗോൾ നേടിയത്. സൂപ്പർതാരം ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് അർജന്റീന തുടങ്ങിയത്. 16ാം മിനിറ്റിൽ തിയാഗോ അൽമഡ മുന്നോട്ടുവെച്ച നീട്ടിയ പാസ് പിഴവുകളില്ലാതെ സ്വീകരിച്ച ആൾവാരസ് ചിലി ഗോൾ കീപ്പർ കോർട്ടിസിന് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. 

57 ാം മിനിറ്റിൽ നിക്കോ പാസിന് പകരക്കാരാനായി മെസ്സിയെ കളത്തിലിറക്കിയെങ്കിലും പിന്നീട് വല ചലിപ്പിക്കാൻ അർജന്റീനക്കായില്ല.

ജയത്തോടെ 15 കളികളിൽ നിന്ന് 34 പോയിന്റുമായി അർജന്റീന ലാറ്റിനമേരിക്കൻ യോഗ്യത പട്ടികയിൽ ഒന്നാമത് തുടരുകയാണ്. 25 പോയിന്റ് വീതമുള്ള ഇക്വഡോറും പരാഗ്വയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. ബ്രസീൽ 22 പോയിന്റുമായി നാലാമതാണ്. തോൽവിയോടെ ചിലി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Tags:    
News Summary - Chile vs Argentina Live Score, World Cup 2026 Qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.