Posted On
date_range Updated On
date_range പരിക്ക്; ബഹ്റൈനും ബെലറൂസിനുമെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്ക് ഛേത്രിയില്ല
ന്യൂഡൽഹി: പരിക്കുമൂലം നായകൻ സുനിൽ ഛേത്രി ഈമാസം ബഹ്റൈനും ബെലറൂസിനുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിൽനിന്ന് പിന്മാറി. ഐ.എസ്.എല്ലിനിടെയേറ്റ ചെറിയ പരിക്കുകൾ മാറാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് 37കാരൻ പിന്മാറിയത്.
38 അംഗ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ട മലയാളി താരം ആഷിഖ് കുരുണിയന്റെ കാര്യവും സംശയത്തിലാണ്. ആഷിഖ് പരിക്ക് മാറി ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു. മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും വി.പി. സുഹൈറും ക്യാമ്പിൽ ഇടംനേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.