Posted On
date_range Updated On
date_range രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ചെന്നൈയിന്‍റെ ഗോൾ(1-0)
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ചെന്നൈയിന്‍ എഫ്.സി മുന്നില്‍. രണ്ടാം മിനിറ്റില്‍ ഡച്ച് താരം അബ്ദുനാസര്‍ എല്‍ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം വിക്ടര്‍ മോംഗിലിന്റെ പിഴവാണ് ഗോളിന് വഴിതെളിയിച്ചത്.
പന്ത് ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മോംഗില്‍ പരാജയപ്പെട്ടു. ഖയാത്തി ഇൗ അവസരം മുതലെടുക്കുകയും രണ്ട് പ്രതിരോധതാരങ്ങളെ കബളിപ്പിച്ചുകൊണ്ട് പന്ത് വലയിലെത്തിക്കുകയുമായിരുന്നു. പോസ്റ്റില്‍ തട്ടിയ പന്ത് വലയിലേക്കാണ് കയറിയത്.
നാലു കളികൾ മാത്രം ബാക്കി നിൽക്കുന്ന ലീഗിൽ പ്ലേഓഫിന്റെ പടിവാതിലിലാണു ബ്ലാസ്റ്റേഴ്സ്. ആറു ടീമുകൾക്ക് പ്ലേഓഫ് അവസരമുള്ള ലീഗിൽ 28 പോയിന്റുമായി മൂന്നാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.