Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ്: പോർട്ടോയിൽ ആഴ്സനൽ വീണു;ബാഴ്സക്ക് കുരുക്കിട്ട് നാപോളി
റോം/പോർട്ടോ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ഇംഗ്ലീഷ് കരുത്തരായ ആഴ്സനലിന് തോൽവി. പോർചുഗീസ് ക്ലബ് പോർട്ടോയുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്സ് വീണത്.
മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെ ഗലേനോ (90+4) വിജയഗോൾ നേടി. അതേസമയം, സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ ഇറ്റാലിയൻ ചാമ്പ്യന്മാരായ നാപോളി 1-1ൽ തളച്ചു.
നാപോളിയിൽ നടന്ന കളിയുടെ 60ാം മിനിറ്റിൽ റോബർട്ടോ ലെവൻഡോവ്സ്കി കറ്റാലന്മാരെ മുന്നിലെത്തിച്ചിരുന്നു. 75ാം മിനിറ്റിൽ വിക്ടർ ഒസിംഹൻ ഗോൾ മടക്കി. രണ്ടാംപാദ മത്സരങ്ങൾ മാർച്ച് 12ന് ആഴ്സനലിന്റെയും ബാഴ്സയുടെയും തട്ടകങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.