ക്വിറ്റോ: ശനിയാഴ്ച നടന്ന വനിതാ കോപ്പ അമേരിക്ക കിരീടം ഷൂട്ടൗട്ടിൽ കൊളംബിയയെ 5-4ന് പരാജയപ്പെടുത്തി ബ്രസീൽ നിലനിർത്തി. അവസാനംവെര ജയപരാജയങ്ങൾ മാറിമറിഞ്ഞ ൈഫനലിൽ മുഴുസമയവും അധികസമയവും സ്കോർ 4-4ൽ അവസാനിച്ചതിനെത്തുടർന്ന് നടന്ന പെനാൽറ്റിയിൽ ബ്രസീൽ ഒമ്പതാമത് കിരീടം പിടിച്ചുവാങ്ങുകയായിരുന്നു.
എസ്റ്റാഡിയോ ഡെൽഗാഡോയിൽ നടന്ന നിർണായക മത്സരത്തിൽ കൊളംബിയ മൂന്ന് തവണ ബ്രസീൽ ഗോൾവലചലിപ്പിച്ച് മുന്നിലെത്തിയെങ്കിലും ബ്രസീൽ മനോഹരമായി മറുപടി നൽകുകയായിരുന്നു.
ബ്രസീലിന്റെ വെറ്ററൻ ഇതിഹാസം മാർത്ത കളിയുടെ അവസാനനിമിഷങ്ങളിൽ സമനില ഗോൾ നേടി കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും ചെയ്തു. 105-ാം മിനിറ്റിൽ മാർത്ത വീണ്ടും ഗോളടിച്ചെങ്കിലുംകൊളംബിയ സമനില ഗോൾ കണ്ടെത്തി, മത്സരം പെനാൽറ്റിയിലേക്കെത്തിക്കുകയായിരുന്നു.
ഇരുടീമുകളും തുടക്കത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തു. 25-ാം മിനിറ്റിൽ കൊളംബിയയുടെ ലിൻഡ കൈസിഡോ ക്ലോസ് റേഞ്ച് ഷോട്ടിൽ ആദ്യഗോൾനേടി കൊളംബിയ ലീഡെടുത്തെങ്കിലുംആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ വാറിലൂടെ ലഭിച്ച പെനാൽറ്റി ബ്രസീലിന്റെ ആഞ്ചലീന ഗോളാക്കിതോടെ ആദ്യപകുതി സമനിലയിൽ പിരിയുകയായിരുന്നു. കളിയുടെ69-ാം മിനിറ്റിൽ ബ്രസീലിന്റെ സെൽഫ് ഗോളിലൂടെ കൊളംബിയ മുന്നിലെത്തി.
ഡിഫൻഡർ ടാർസിയാൻ ഗോൾകീപ്പർ ലോറീനക്ക് നൽകിയ ബാക് പാസ് ഗോൾലൈൻ കടക്കുകയായിരുന്നു. ടൂർണമെന്റിലെ തന്റെ ആറാമത്തെ ഗോളുമായി ഗുട്ടിയേഴ്സ് വീണ്ടും ബ്രസീലിനായി സമനില ഗോൾ സമ്മാനിച്ചെങ്കിലും കൊളംബിയൻ സ്ട്രൈക്കർ മയറ റാമിറസ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
കിരീടമുറപ്പിച്ച കൊളംബിയൻ ടീമിനുമുന്നിൽ പകരക്കാരിയായി എത്തിയ മാർത്ത ലോങ് വിസിലിന് ആറു മിനിറ്റ് ശേഷിക്കെ ഒരു മാജിക് ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു. എക്സ്ട്രാടൈമിലെ 105ാം മിനിറ്റിൽ ഗോളടിച്ച് മാർത്ത തകർത്താടിയെങ്കിലും115-ാം മിനിറ്റിൽ ലെയ്‌സി സാന്റോസിന്റെ മികച്ച ഫ്രീ കിക്ക് കൊളംബിയയെ വീണ്ടും കളിയിലെത്തിച്ചു.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിന്റെ ആഞ്ചലീനയുടെ പിഴവിനു ശേഷം കൊളംബിയ ആദ്യ ഗോൾ നേടിയെങ്കിലുംമാനുവേലയുടെ ഷോട്ട് ഗോൾകീപ്പർ ലോറീന ലെയ്‌സി സാന്റോസ് രക്ഷപ്പെടുത്തുകയും ചെയ്തപ്പോൾ ബ്രസീൽ ആധിപത്യം നിലനിർത്തി. മാർത്തയുകെ കിക്ക് കാതറിൻ ടാപിയ രക്ഷപ്പെടുത്തിയതോെട കളി സഡൻ ഡെത്തിലേക്ക് നീണ്ടു കൊളംബിയയുടെ കാരബാലിയുടെ ഷോട്ട് തടഞ്ഞിട്ടതോടെ ബ്രസീൽ ഒമ്പതാമത്തെ കോണ്ടിനെന്റൽ കിരീടം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.