Posted On
date_range Updated On
date_range ബ്രസീലിനെ വിറപ്പിച്ച് പെറു കീഴടങ്ങി; ജയം ഏകപക്ഷീയമായ ഒരു ഗോളിന്
ലിമ: ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിന് തുടർച്ചയായ രണ്ടാം ജയം. ലിമയിൽ നടന്ന മത്സരത്തിൽ പെറുവിനെ ഏകപക്ഷീയ ഒരുഗോളിനാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്രസീലിന് സ്വന്തം തട്ടകത്തിൽ പെറു കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്.
90 മിനിറ്റുവരെ ഗോളൊഴിഞ്ഞു നിന്ന മത്സരത്തിൽ നെയ്മറിന്റെ അസിസ്റ്റിൽ മര്‍ക്വിഞ്ഞോസാണ് ബ്രസീലിനായി വിജയഗോൾ നേടിയത്. 90-ാം മിനിറ്റില്‍ പോസ്റ്റിലേക്ക് പറന്നിറങ്ങിയ നെയ്മറിന്റെ കോർണർ കിക്ക് മര്‍ക്വിഞ്ഞോസ് ഹെഡ് ചെയ്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
ആദ്യമത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ അഞ്ച് ഗോളിന് ബൊളീവിയയെ തകർത്തിരുന്നു. ഇതോടെ രണ്ടുമത്സരങ്ങളിൽ രണ്ടും ജയിച്ച് ആറുപോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. അർജന്റീനക്കും ആറ് പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ അർജന്റീന രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.