വാക്സിനെടുക്കാത്തവരെ ഫുട്​ബാൾ ലീഗുകളിൽ നിന്ന്​ വിലക്കി ബ്രസീൽ

റിയോ ഡീ ജനീറോ: കോവിഡ്​ വാക്സിനെടുക്കാത്തവരെ ഫുട്​ബാൾ ലീഗുകളിൽ നിന്നും വിലക്കി ബ്രസീൽ. ബ്രസീലിയൻ ഫുട്​ബാൾ കോൺഫെഡറേഷനാണ്​ കോവിഡ്​ വാക്സിനെടുക്കാത്തവരെ വിലക്കുമെന്ന്​ അറിയിച്ചത്​. വിവിധ ക്ലബുകളോട്​ വാക്സിനെടുത്തവരുടെ വിവരങ്ങൾ കൈമാറാനും ബ്രസീൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

പ്രധാനപ്പെട്ട ഫുട്​ബാൾ ലീഗുകൾക്ക്​ ഏപ്രിലിൽ തുടക്കമാകാനിരിക്കെയാണ്​ നിർദേശം. നേരത്തെ അത്​ലറ്റികോ മാഡ്രിഡ്​ ഡിഫൻഡറായ റെനാൻ ലോദിയെ ബ്രസീൽ കോച്ച്​ ടിറ്റെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. രണ്ട്​ ഡോസ്​ വാക്സിനും സ്വീകരിക്കാത്തതിനാലാണ്​ ലോകകപ്പ്​ ക്വാളിഫെയർ മത്സരത്തിൽ നിന്നും റെനാൻ ലോദിയെ ഒഴിവാക്കിയത്​​.

ഒമിക്രോൺ കേസുകൾ ഉൾപ്പടെ വർധിക്കുന്ന പശ്​ചാത്തലത്തിൽ നിലവിൽ വിവിവധ കായിക മത്സരങ്ങൾക്ക്​ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്​. വാക്സിനെടുക്കാത്തതിനെ തുടർന്ന്​ ടെന്നീസ്​ താരം നോവാക്​ ദോക്യോവിച്ചിന് ആസ്​ട്രേലിയൻ ഓപ്പൺ നഷ്ടമായിരുന്നു.

Tags:    
News Summary - Brazil to stop unvaccinated footballers playing in top leagues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.