Posted On
date_range Updated On
date_range നെയ്മർ ഗോളിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ
ടോക്യോ: സൂപ്പർതാരം നെയ്മറിന്റെ പെനാൽറ്റി ഗോളിൽ സൗഹൃദമത്സരത്തിൽ ജപ്പാനെ കീഴടക്കി ബ്രസീൽ. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 77ാം മിനിറ്റിലായിരുന്നു അന്താരാഷ്ട്ര കരിയറിലെ നെയ്മറുടെ 74ാം ഗോൾ. കഴിഞ്ഞദിവസം ബ്രസീൽ ദക്ഷിണ കൊറിയയെ 5-1ന് തകർത്തപ്പോഴും നെയ്മർ പെനാൽറ്റിയിൽനിന്ന് ഗോളുകൾ നേടിയിരുന്നു.
ജയത്തോടെ ബ്രസീലിന്റെ അപരാജിത കുതിപ്പ് 13 മത്സരങ്ങളിലേക്ക് നീണ്ടു. ജപ്പാനാവട്ടെ ബ്രസീലിനെതിരെ അവസാനം കളിച്ച 13 കളികളിൽ ജയിച്ചിട്ടില്ല. 11 തോൽവിയും രണ്ടു സമനിലയുമാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.