പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് ജയം; മഹാരാജാസ് കോളജിനെ വീഴ്ത്തിയത് എതിരില്ലാത്ത എട്ട് ഗോളിന്

കൊച്ചി: പ്രീസീസണിലെ ആദ്യ സന്നാഹ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എറണാകുളം മഹാരാജാസ് കോളജ് ടീമിനെ എതിരില്ലാത്ത എട്ട് ഗോളിനാണ് തകർത്തത്. ബിദ്യാസാഗർ സിങ്ങും ബിജോയ് വർഗീസും കെ.പി. രാഹുലും ഇരട്ടഗോൾ നേടിയ മത്സരത്തിൽ അഡ്രിയാൻ ലൂണ, ഡിമിത്രിയോസ് എന്നിവർ ഓരോ ഗോൾ വീതം കണ്ടെത്തി. പനമ്പിള്ളിനഗർ സ്‌പോർട്സ് ഗ്രൗണ്ടിലായിരുന്നു മത്സരം.

വരുംദിവസങ്ങളിലും പരിശീലന മത്സരങ്ങളുണ്ടാവും. പരിശീലകൻ ഇവാൻ വുകമാനോവിച് കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിരുന്നു. ഇവാന്റെ പരിശീലക സംഘത്തിലെ മറ്റുള്ളവർ നേരത്തേ എത്തി. മൂന്ന് ആഴ്ചയായി ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്. കൊൽക്കത്ത ഉൾപ്പെടെ മൂന്ന് വേദികളിലായി നടക്കുന്ന ഡ്യൂറൻഡ് കപ്പിനുള്ള ഒരുക്കത്തിലാണ് ടീം. വിദേശ താരങ്ങൾ ഉള്‍പ്പെടെ സ്‌ക്വാഡിലെ എല്ലാവരും കൊച്ചിയിൽ പരിശീലനത്തിനുണ്ട്.

അതേസമയം, പരിക്കേറ്റ് പുറത്തായ ഫോര്‍വേഡ് ജോഷ്വ സൊട്ടിരിയോക്ക് പകരം ആസ്‌ട്രേലിയൻ സ്‌ട്രൈക്കറായ റയാൻ വില്യംസ് ബ്ലാസ്റ്റേഴ്‌സിൽ ചേരും. 29കാരനായ റയാൻ ആസ്‌ട്രേലിയൻ ക്ലബായ പെര്‍ത്ത് ഗ്ലോറിയിൽനിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.

Tags:    
News Summary - Blasters win the preseason match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.