അഡ്രിയാൻ ലൂന
പരിശീലനത്തിൽ
Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരെ
ഹൈദരാബാദ്: ഐ.എസ്.എല്ലിൽ തുടക്കത്തിലെ തിരിച്ചടിക്കുശേഷം വിജയവഴിയിലേക്ക് മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ശനിയാഴ്ച കടുത്ത വെല്ലുവിളി. നിലവിലെ ചാമ്പ്യന്മാരും സീസണിൽ മുന്നിൽ നിൽക്കുന്ന ടീമുമായ ഹൈദരാബാദ് എഫ്.സിയാണ് അവരുടെ നാട്ടിൽ നടക്കുന്ന കളിയിൽ ബ്ലാസ്റ്റേഴ്സിനെ എതിരിടുക.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചാണ് ഹൈദരാബാദ് കിരീടമുയർത്തിയിരുന്നത്. ആദ്യ മത്സരത്തിലെ സമനിലക്കുശേഷം തുടർച്ചയായ അഞ്ചു വിജയങ്ങളുമായി 16 പോയന്റാണ് ഹൈദരാബാദിന്. ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപിച്ചശേഷം ഹാട്രിക് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ ജയവുമായാണ് തിരിച്ചെത്തിയത്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-0ത്തിനും എഫ്.സി ഗോവയെ 3-1നുമാണ് ഇവാൻ വുകോമാനോവിചിന്റെ ടീം തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.