കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ഐ.എസ്.എൽ ഒമ്പതാം സീസണിലെ എല്ലാ ഹോം മത്സരങ്ങൾക്കുമുള്ള സീസൺ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ഇപ്പോൾ 40 ശതമാനം കിഴിവിൽ 2499 രൂപക്ക് സീസൺ ടിക്കറ്റുകൾ ലഭിക്കും. സ്റ്റേഡിയത്തിലെ രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗാലറികളിൽ ഇരുന്ന് മത്സരങ്ങൾ കാണാനുള്ള അവസരം സീസൺ പാസിലൂടെ ലഭിക്കും.
ഫസ്റ്റ് ടീം പരിശീലന സെഷനുകൾ കാണാനുള്ള അവസരവുമുണ്ട്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒക്ടോബർ ഏഴിന് ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. https://insider.in/hero-isl-2022-23-kerala-blasters-fc-season-ticket/event എന്ന ലിങ്ക് വഴി സീസൺ ടിക്കറ്റുകൾ വാങ്ങാം. പേടിഎം ഇൻസൈഡറിലും എല്ലാ ടിക്കറ്റുകളും വിൽപനക്ക് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.