Posted On
date_range Updated On
date_range ബിദ്യാസാഗർ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പഞ്ചാബിലേക്ക്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ബിദ്യാസാഗർ സിങ് ക്ലബ് വിട്ടു. എക്സിലൂടെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ താരത്തിന്റെ കൂടുമാറ്റം ഔദ്യോഗികമായി അറിയിച്ചത്. പഞ്ചാബ് എഫ്.സിയുമായി പുതിയ കരാർ ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബിദ്യാസാഗറിനെ സ്വാഗതം ചെയ്ത് പഞ്ചാബ് എഫ്.സിയും പോസ്റ്റിട്ടു.
ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് നേടിയ ബിദ്യാസാഗറിന് ഐ.എസ്.എൽ ഈ സീസണിൽ ആറു മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്.
2022 ഓഗസ്റ്റിലാണ് ബംഗളൂരു എഫ്.സി താരമായിരുന്ന ബിദ്യസാഗർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മണിപ്പൂരുകാരനായ ബിദ്യാസാഗർ 2017ൽ ഈസ്റ്റ് ബംഗാളിലാണ് സീനിയർ കരിയർ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.