ലണ്ടൻ: ഹാംസ്ട്രിങ് പരിക്കുമായി കരക്കിരിക്കുന്ന ഇംഗ്ലീഷ് താരം ബെൻ ചിൽവെല്ലും ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ജഴ്സി അണിഞ്ഞേക്കില്ല. ടീം പ്രഖ്യാപനത്തിന് നാളുകൾ മുമ്പാണ് പരിക്ക് വില്ലനാകുന്നത്. കഴിഞ്ഞ ദിവസം ചെൽസി- ഡൈനാമോ സഗ്രെബ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെങ്കിൽ മൂന്നു മാസം വരെ പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. ഇംഗ്ലീഷ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തുന്നതാകും ചിൽവെല്ലിന്റെ അഭാവം.
റീസ് ജെയിംസ്, കെയ്ൽ വാക്കർ, കാൽവിൻ ഫിലിപ്സ് എന്നിവരുടെ ഫിറ്റ്നസ് ടീമിന് ഭീഷണി ഉയർത്തുന്ന ഘട്ടത്തിലാണ് അടുത്ത താരവും പരിക്കിൽ വീഴുന്നത്. അടുത്ത വ്യാഴാഴ്ച 26 അംഗ ടീമിനെ കോച്ച് ഗാരെത് സൗത്ഗേറ്റ് പ്രഖ്യാപിക്കും.
കാൽമുട്ടിന് പരിക്കുമായി നീണ്ടകാലം പുറത്തിരുന്ന ചിൽവെൽ അടുത്തിടെയാണ് പൂർണസജ്ജനായി തിരിച്ചെത്തിയത്. ചെൽസി പ്രതിരോധത്തിന്റെ കുന്തമുനയായ താരം ഇംഗ്ലീഷ് ദേശീയ ടീമിലും കരുത്തു കാട്ടുമെന്നായിരുന്നു പ്രതീക്ഷ. ലൂക് ഷായുടെ പകരം ആദ്യ ഇലവനിൽ ഇടംഉറപ്പിക്കുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് വീണ്ടും പരിക്കിന്റെ പിടിയിലാകുന്നത്.
പരിക്ക് ഗുരുതരമല്ലെങ്കിൽ പോലും നാലാഴ്ച വിശ്രമം വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.