Posted On
date_range Updated On
date_range തുടർതോൽവികൾ; ബയേണിൽ ടുഷേലിന്റെ തൊപ്പി തെറിക്കും
മ്യൂണിക്: തുടർതോൽവികളുടെ നാണക്കേടിൽനിന്ന് കരകയറാനാകാതെ വിഷമിക്കുന്ന ബുണ്ടസ് ലിഗ ചാമ്പ്യന്മാർ പരിശീലകനെ പുറത്താക്കുന്നു.
സീസൺ അവസാനത്തോടെ കോച്ച് തോമസ് ടുഷേൽ ക്ലബ് വിടും. കഴിഞ്ഞ വർഷം മാർച്ചിൽ ചുമതലയേറ്റ ടുഷേലിന് 2025 വരെ കാലാവധിയുണ്ടെങ്കിലും കനത്ത തോൽവികൾ ടീമിനെ വലക്കുന്നത് മുൻനിർത്തിയാണ് നേരത്തേ മടങ്ങുന്നത്.
ബുണ്ടസ് ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബയേർ ലെവർകൂസനു മുന്നിൽ കഴിഞ്ഞ ദിവസം ടീം 3-0ത്തിന് തോൽവി വഴങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ലാസിയോയോടും തോറ്റ ടീം നേരത്തേ പുറത്താകുമെന്ന ആധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.