Posted On
date_range Updated On
date_range 100ാം മത്സരത്തിൽ ഹാട്രിക്കുമായി ലെവൻേഡാവ്സ്കി; ബയേൺ പ്രീ ക്വാർട്ടറിൽ
മ്യൂണിക്: 100ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹാട്രിക്ക് ഗോൾ, പോളണ്ടിന്‍റെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഇതിൽ പരം എന്തുവേണം ! ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കക്കെതിരായ മത്സരത്തിൽ ബയോൺ മ്യൂണിക് 5-2ന് ജയിച്ചപ്പോൾ, മൂന്ന് ഗ്ലാമർ ഗോളുകൾ നേടിയാണ് െലവൻഡോവ്സ്കി കളി സുവർണ നിമിഷങ്ങളാക്കി മാറ്റിയത്.
ഗ്രൂപ് റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളിൽ നാലും ജയിച്ച് ബയേൺമ്യൂണിക് പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു.
26, 61, 84 മിനിറ്റുകളിലായിരുന്നു സൂപ്പർ താരം ലെവൻഡോവ്സ്കിയുടെ ഗോളുകൾ. സെർജ് നെബ്റിയും(32), ലെറോയ് സാനെയും(49) ബയേണിന്‍റെ മറ്റു ഗോളുകൾ നേടി.
ഫെലിപ് മൊറാടോ(38), േഡ്രാവിൻ ന്യൂനസ്(74) എന്നിവരാണ് ബെൻഫിക്കയുടെ ഗോൾ നേടിത്. 12 പോയന്‍റുമായാണ് ബയേൺ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.