representative image
Posted On
date_range Updated On
date_range കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 47,000 രൂപ സംഭാവന നൽകി കേരളത്തിലെ ബാഴ്സലോണ ആരാധകർ
കോഴിക്കോട്: കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്പാനിഷ് ഫുട്ബാൾ ക്ലബായ എഫ്.സി ബാഴ്സലോണയുടെ കേരളത്തിലെ ആരാധകർ. ആരാധക കൂട്ടായ്മയായ ക്യൂളസ് ഓഫ് കേരളയാണ് 47,000 രൂപ സമാഹരിച്ച് കോവിഡ് 19 വാക്സിനേഷൻ ചാലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
കൂട്ടായ്മയിലെ 238 അംഗങ്ങളിൽ നിന്നാണ് തുക സമാഹരിച്ചത്. കഴിഞ്ഞ വർഷവും ക്യൂളസ് ഓഫ് കേരള ദുരിതാശ്വാസനിധിയിലേക്ക് ഒന്നര ലക്ഷം രൂപ നൽകിയിരുന്നു. ഇത് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.