ബാർസ കളിക്കാരന്​ കോവിഡ്​; സമ്പർക്കമുണ്ടായിട്ടില്ലെന്ന്​ ടീം അധികൃതർ

സ്​പാനിഷ്​ ഫുട്​ബോൾ ക്ലബായ ബാർസലോണയുടെ കളിക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ചൊവ്വാഴ്​ച നടന്ന പരിശോധനയിൽ പ്രീ സീസൺ കളിക്കുന്ന ഒമ്പത്​ കളിക്കാരിൽ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതയാണ്​ ക്ലബ്​ അധികൃതർ അറിയിച്ചത്​. ഇയാളുടെ പേര്​ വെളി​െപ്പടുത്തിയിട്ടില്ല.

'ചൊവ്വാഴ്​ച പ്രീ സീസൺ കളിക്കുന്ന ഒമ്പത്​ കളിക്കാരുടെ പി.സി.ആർ ടെസ്​റ്റ്​ നടത്തിയിരുന്നു. അതിൽ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​'-ബാർസ അധികൃതർ വാർത്തകുറിപ്പിൽ പറഞ്ഞു. ഇയാൾക്ക്​ സീനിയർ ടീം അംഗങ്ങളുമായി സമ്പർക്കമൊന്നും ഉണ്ടായിട്ടില്ലെന്നും ക്ലബ്​ അധികൃതർ പറയുന്നു.

'വ്യാഴാഴ്​ച ചാംപ്യൻസ്​ ലീഗ്​ മത്സരങ്ങൾക്കായി ലിബ്​സണിലേക്ക്​ പോകുന്ന സീനിയർ ടീം അംഗങ്ങളുമായി ഇയാൾക്ക്​ സമ്പർക്കമൊന്നും ഉണ്ടായിട്ടില്ല'. രോഗബാധിതന്​ മറ്റ്​ ആരോഗ്യപ്രശ്​നങ്ങളൊ രോഗലക്ഷണങ്ങളൊ ഇല്ലെന്നും അദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിലാക്കിയെന്നും അറിയിച്ചിട്ടുണ്ട്​.

വെള്ളിയാഴ്​ചയാണ്​ ബാഴ്​സലോണയും ബയേൺമ്യൂണിക്കും തമ്മിലുള്ള ചാംപ്യൻസ്​ ലീഗ്​ ക്വാർട്ടർഫൈനൽ മത്സരം ലിസ്​ബണിൽ നടക്കുക.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT