മോണ്ടിവിഡിയോ: ഒരൊറ്റ കളികൊണ്ട് ലോക ഫുട്ബാളിൽ ചെറു ഭൂമികുലുക്കം സൃഷ്ടിച്ചിരിക്കുകയാണ് ഉറുഗ്വായ്ക്കാരനായ നികോളസ് സിരിയെന്ന 16കാരൻ. ഉറുഗ്വായ് പ്രീമിയർ ലീഗ് ക്ലബ് ഡനുബിയോയുടെ മുന്നേറ്റനിരയിൽ ഈ കൗമാരക്കാരൻ ഇടംപിടിച്ചിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ക്ലബിനായി ആദ്യ ഗോളടിച്ചത് ഒരാഴ്ച മുമ്പു മാത്രം.
തൊട്ടുപിന്നാലെ, ഹാട്രിക് നേടിയതോടെ സിരി തകർത്തത് സാക്ഷാൽ പെലെ കൈവശം വെച്ച റെക്കോഡുകൾ. പ്രഫഷനൽ ഫുട്ബാൾ ലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ ഹാട്രിക് ഗോളിനുടമ ഇനി സിരിയാണ്. ശനിയാഴ്ച ബോസ്റ്റൺ റിവറിനെതിരെ ഹാട്രിക് നേടുേമ്പാൾ സിരിയുടെ പ്രായം 16 വയസ്സും 11 മാസവും.
1958ൽ സാേൻറാസിനായി പെലെ ആദ്യ ലീഗ് ഹാട്രിക് നേടുേമ്പാൾ 17 വയസ്സും എട്ട് മാസവുമായിരുന്നു പ്രായം. ഈ റെക്കോഡാണ് സിരി സ്വന്തം പേരിലാക്കിയത്. കൗമാരക്കാരൻ തെക്കനമേരിക്കയിൽ താരമായി. ലൂയി സുവാറസിെൻറ പിൻഗാമിയെന്ന് മാധ്യമങ്ങൾ വാഴ്ത്തിയപ്പോൾ, യൂറോപ്പിലും അലയൊലികൾ കേട്ടു.
വിസ്മയപ്രകടനം കേട്ടറിഞ്ഞ സ്പാനിഷ് ക്ലബ് ബാഴ്സലോണ സിരിയെ സ്വന്തമാക്കാൻ വല വിരിച്ചതായാണ് റിപ്പോർട്ട്. ഉറുഗ്വായിലെ ബാഴ്സ സ്കൗട്ടിങ് സംഘം ഡനുബിയോ മാനേജ്മെൻറുമായി ബന്ധപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.