അർജന്‍റീന​-ബ്രസീൽ​ പോരാട്ടം; സംഘർഷ സാധ്യത മുൻനിർത്തി ബംഗ്ലദേശ്​ ഗ്രാമത്തിൽ കനത്ത പൊലീസ്​ സുരക്ഷ

ധാക്ക:​ കോപ്പ അമേരിക്ക ഫൈനലിന്​ പന്തുരുളുന്നത്​ മാറക്കാനയിലാണെങ്കിലും ലോകമെമ്പാടും ആവേശം അലതല്ലുകയാണ്​. 14 വർഷത്തിന്​ ശേഷം കോപ്പ ഫൈനലിൽ അർജന്‍റീനയും ബ്രസീലും ഏറ്റുമുട്ടുന്നതോടെ ആവേശം അതിരുവിടാനും സാധ്യതയുണ്ട്​. സംഘർഷ സാധ്യത മുൻ നിർത്തി ബംഗ്ലദേശിലെ ഗ്രാമമായ ബ്രഹ്​മാൻബരിയയിൽ പൊലീസ്​ അതീവ ജാഗ്രത സന്ദേശം നൽകിയതാണ്​​ കൗതുകമുണർത്തുന്ന വാർത്ത.

ധാക്കയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ ഇരുടീമിന്‍റെയും ആരാധകർ തമ്മിൽ അക്രമങ്ങൾക്ക്​ മുതിരുന്നത്​ തടയിടാനാണ്​​ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്​. ഫൈനൽ നടക്കു​േമ്പാൾ ആളുകൾക്ക്​ കൂട്ടം ചേരാനും വലിയ സ്​ക്രീനുകളിൽ പ്രദർശനം നടത്താനും അനുമതിയില്ലെന്ന്​​ ​​പ്രദേശത്തെ പൊലീസ്​ മേധാവി മുഹമ്മദ്​ അംറാനുൽ ഇസ്​ലാം എ.എഫ്​.പിയോട്​ പ്രതികരിച്ചു.

ബംഗ്ലദേശിലെ പ്രധാന കായിക വിനോദം ക്രിക്കറ്റായി പരിണമിച്ചിട്ടുണ്ടെങ്കിലും കടുത്ത ഫുട്​ബാൾ ആരാധകരും രാജ്യത്തുണ്ട്​. കേരളത്തിലേതിന്​ സമാനമായി ഫ്ലക്​സുകളും പതാകകളും ഗ്രാമത്തിൽ ഉയർന്നിട്ടുണ്ട്​. 2018 ലോകകപ്പ്​ സമയത്ത്​ ബ്രസീൽ പതാക കെട്ടുന്നതിനിടെ 12 വയസ്സുകാരൻ ഷോക്കേറ്റ്​ മരിച്ചിരുന്നു. ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ പിതാവിനും മകനും പരിക്കേൽക്കുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Bangladesh on alert for Brazil, Argentina Copa clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.