Posted On
date_range Updated On
date_range സ്കോട്ലൻഡിൽ ആദ്യ ഗോളടിച്ച് ബാലാദേവി, ചരിത്രം
ഗ്ലാസ്ഗോ: സ്കോട്ടിഷ് വനിത പ്രീമിയർ ലീഗിൽ ആദ്യ ഗോൾ സ്കോർ ചെയ്ത് ഇന്ത്യൻ താരം ബാലാദേവി. റേഞ്ചേഴ്സ് താരമായ ബാല, മദർവെല്ലിനെതിരെയാണ് തെൻറ ആദ്യ ഗോൾ കണ്ടെത്തിയത്. 65ാം മിനിറ്റിൽ പകരക്കാരിയായി കളത്തിലെത്തിയ ഇന്ത്യക്കാരി 85ാം മിനിറ്റിൽ വലകുലുക്കി. യൂറോപ്യൻ ഒന്നാം ഡിവിഷൻ ലീഗിൽ ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി ബാലാ ദേവിയുടെ പേരിലായി.
ഇന്ത്യക്ക് പുറത്ത് പ്രഫഷനൽ ഫുട്ബാൾ ക്ലബുമായി കരാർ ഒപ്പിടുന്ന ആദ്യ വനിതാ താരമാണ് ബാലാദേവി. ഇന്ത്യൻ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയതിെൻറ റെക്കോർഡ് ഈ മണിപ്പൂരുകാരിയുടെ പേരിലാണ്. ഈ വർഷം ആദ്യമാണ് ബാലാദേവി റേഞ്ചേഴ്സുമായി കരാർ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.