സ്​കോട്ടിഷ്​ ലീഗിൽ ഇന്ത്യൻ താരം ബാലാ ദേവിയുടെ ഗംഭീര ലോങ്​ റേഞ്ച്​ ഗോൾ; വിഡിയോ വൈറൽ

ഇന്ത്യൻ വനിതാ ഫുട്​ബാളിലെ സ്റ്റാർ പ്ലെയർ ബാല ദേവിയാണ്​ ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. സ്​കോട്ടിഷ്​ ക്ലബ്ബായ റെയിഞ്ചേഴ്​സ്​ വുമൺസ്​ എഫ്​.സി താരമായ ബാല ദേവി ടീമിന്​ വേണ്ടിയടിച്ച ഗോളാണ്​ വൈറലാകുന്നത്​. അതൊരു സാധാരണ ഗോളായിരുന്നില്ല. സ്​പാർട്ടൻസ്​ എഫ്​.സിക്കെതിരെ നടന്ന മത്സരത്തിൽ 27 മീറ്റർ ദൂരെ നിന്നും ബാല ദേവി തൊടുത്തുവിട്ട ബോളാണ്​ ഗോളായി മാറിയത്​. മത്സരത്തി​െൻറ അവസാന നിമിഷത്തിൽ പിറന്ന ബാലദേവിയുടെ ഗോളോടെ അവസാനത്തെ സ്​കോട്ടിഷ് വുമൺസ്​ പ്രീമിയർ ഗെയിമിൽ റെയിഞ്ചേഴ്​സ്​ 5-0ത്തിന്​ വിജയം കൈവരിക്കുകയും ചെയ്​തു.

എന്തായാലും ബാലാദേവിയുടെ കിടിലൻ ഗോളി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ കൈയ്യടിയാണ്​ നേടുന്നത്​. കഴിഞ്ഞ വർഷം ജനുവരിയിൽ റെയിഞ്ചേഴ്​സ്​ ടീമിലെത്തിയ താരത്തി​െൻറ ടീമിന്​ വേണ്ടിയുള്ള രണ്ടാമത്തെ ഗോൾ കൂടിയാണിത്​. 2020 ഡിസംബറിൽ മതർവെൽ എഫ്​.സിക്കെതിരെ റെയിഞ്ചേഴ്​സ്​ 9-0 ത്തിന്​ ഗംഭീര വിജയം സ്വന്തമാക്കിയ മത്സരത്തിലായിരുന്നു ആദ്യ ഗോൾ. 

Full View

Tags:    
News Summary - Bala Devi scores 30-yard stunning goal in Scottish League video viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT