ഹൈദരാബാദിനായി ഗോൾ നേടിയ ബർതൊലോമിയോ ഒഗ്ബെച്ചെയുടെ ആഹ്ലാദം
Posted On
date_range Updated On
date_range ഐ.എസ്.എല്ലിൽ എ.ടി.കെക്ക് തോൽവി
ഹൈദരാബാദ്: ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ച് തോൽവി. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയോടാണ് എ.ടി.കെ 1-0ത്തിന് പരാജയപ്പെട്ടത്.
86ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ ബർതൊലോമിയോ ഒഗ്ബെച്ചെയുടെ വകയായിരുന്നു ഗോൾ. മൂന്നു മത്സരങ്ങൾക്കിടെ എ.ടി.കെയുടെ രണ്ടാം തോൽവിയാണിത്.
എല്ലാ ടീമുകളും 18 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുംബൈ സിറ്റി (46), ഹൈദരാബാദ് (39), കേരള ബ്ലാസ്റ്റേഴ്സ് (31) എന്നീ ടീമുകൾക്ക് പിറകിൽ നാലാമതാണ് എ.ടി.കെ (28). ബംഗളൂരു എഫ്.സിക്കും 28 പോയന്റുണ്ട്. 27 വീതം പോയന്റുമായി എഫ്.സി ഗോവയും ഒഡിഷ എഫ്.സിയും തൊട്ടുപിറകെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.