Posted On
date_range Updated On
date_range ആഴ്സനലിനെ വീഴ്ത്തി വില്ല
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിനെതിരെ ആസ്റ്റൻ വില്ലക്ക് ജയം. കിക്കോഫ് വിസിൽ മുഴങ്ങി 74ാം സെക്കൻഡിൽ ഒല്ലി വാറ്റ്കിൻസ് നേടിയ ഗോളിലാണ് വില്ല ആഴ്സനലിനെ പിടിച്ചുകെട്ടിയത്. പ്രതിരോധ നിരയിൽ സെഡ്രിക് സോറസിെൻറ മൈനസ് പാസായിരുന്നു വിധി നിർണയിച്ച ഗോളായത്. പന്ത് ഓടിയെടുത്ത ബെർട്രൻഡ് നൽകിയ ക്രോസ് വാറ്റ്കിൻസ് വലയിലാക്കി. കഴിഞ്ഞ ഓഫ് സീസണിൽ ആഴ്സനൽ വിറ്റ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസായിരുന്നു വില്ലയുടെ വല കാത്തത്. മിന്നുന്ന സേവുകളുമായി താരം വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വില്ല (35) എട്ടും ആഴ്സനൽ (31) പത്തും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.