Posted On
date_range Updated On
date_range ഏഷ്യൻ കപ്പ്; സൗദിയുടെ തയാറെടുപ്പ് ഇംഗ്ലണ്ടിൽ
ദോഹ: അടുത്ത വർഷം ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിനൊരുങ്ങുന്ന വൻകരയുടെ കരുത്തരായ സൗദിയുടെ പരിശീലനം ഇംഗ്ലണ്ടിൽ. സെപ്റ്റംബർ മുതൽ ഇംഗ്ലണ്ടിലെ ന്യൂകാസിലിലാവും സൗദി അറേബ്യയുടെ സന്നാഹ ക്യാമ്പെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. ഇതിനിടയിൽ ടീം രണ്ട് സൗഹൃദ മത്സരങ്ങളും ഇവിടെ കളിക്കും് കോസ്റ്ററീക, ദക്ഷിണ കൊറിയ ടീമുകളെയാണ് സൗദി ഏഷ്യൻ കപ്പ് ഒരുക്കത്തിന്റെ ഭാഗമായി നേരിടുന്നത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഫുട്ബാളിന് ഖത്തർ വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.