പ്രീമിയർ ലീഗിലേക്ക്​ മ​റ്റൊരു സലാഹുകൂടി; താരവുമായി കരാറൊപ്പിട്ട്​ ആഴ്​സണൽ

ലണ്ടൻ: ലിവർപൂളി​െൻറ ഈജിപ്​ഷ്യൻ താരം മുഹമ്മദ്​ സലാഹ്​ വാഴുന്ന പ്രീമിയർ ലീഗി​െൻറ അങ്കത്തട്ടിലേക്ക്​ മറ്റൊരു സലാഹ്​ കൂടിയെത്തുന്നു. 17കാരനായ ഡച്ച്​ താരം സലാഹുദ്ദീനുമായി ആഴ്​സണൽ കരാറൊപ്പിട്ടു. ഡച്ച്​ വമ്പൻമാരായ െഫയർനൂദിൽ നിന്നും ഫ്രീ ട്രാൻസ്​ഫർ മുഖേനയാണ്​​ താരത്തെ പീരങ്കിപ്പട സ്വന്തമാക്കിയത്​.

'ആഴ്​സണൽ പോലൊരു മഹത്തായ ക്ലബുമായി കരാറിലെത്തിയതിൽ അഭിമാനമുണ്ട്​. വളരാനുള്ള മികച്ച അന്തരീക്ഷമുള്ള ആഴ്​സണൽ അക്കാദമിയിലൂടെ വൈകാതെ ക്ലബി​െൻറ ഒന്നാംനിര ടീമിൽ കളിക്കാമെന്നാണ്​ പ്രതീക്ഷ' -സലാഹുദ്ദീൻ പ്രതികരിച്ചു.

ഫെയർനൂദി​െൻറ യൂത്ത്​ ടീമിലൂടെ കളിച്ചുവളർന്ന താരം സെൻട്രൽ മിഡ്​ഫീൽഡറായി കഴിവുതെളിയിച്ച താരമാണ്​. ആഴ്​സണൽ അണ്ടർ 23 ടീമിനായി താരം ഈ സീസണിൽ പന്തുതട്ടും. മൊറോക്കൻ വംശജനായ താരം നെതർലാൻഡി​െൻറ അണ്ടർ 17 ടീമിലും പന്തുതട്ടുന്നുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.