ആർയെൻ റോബൻ സജീവ ഫുട്ബാളിൽനിന്നും വിരമിച്ചു

ആംസ്​റ്റർഡാം: നെതർലൻഡ്​സിന്‍റെ വിഖ്യാതതാരം ആർയെൻ റോബൻ ഫുട്ബാളിന്‍റെ പോരിടങ്ങളിൽനിന്വന്​ ബൂട്ടഴിച്ച്​ പിൻവാങ്ങി. 37കാരനായ റോബൻ സമൂഹമാധ്യമങ്ങളിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്. ​ഡച്ച്​ ക്ലബ്ബായ എഫ്.സി ഗ്രോനിൻഗെനിലൂടെ അരങ്ങേറ്റം കുറിച്ച റോബൻ പിന്നീട്​ ആധുനിക ഫുട്​ബാളിലെ അതികായരായ പി.എസ്.വി ഐ​േന്താവൻ, ചെൽസി, റയൽ മഡ്രിഡ്‌, ബയേൺ മ്യൂണിക്​ ക്ലബുകൾക്ക് ജഴ്​സിയണിഞ്ഞു. ഒടുവിൽ 2020-21 സീസണിൽ ഗ്രോനിൻഗെനിൽ തിരിച്ചെത്തിയശേഷമാണ്​ പ്രൊഫഷനൽ ഫുട്​ബാളിൽനിന്ന്​ വിരമിക്കുന്നത്​.

2019ൽ ബയേൺ മ്യൂണിക്കിൽനിന്ന്​ കൂടുമാറിയതിനുപിന്നാലെ റോബൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആ തീരുമാനം മാറ്റി പിന്നീട്​ ഗ്രോനിൻഗെനുമായി കരാർ ഒപ്പിടുകയായിരുന്നു. ബാല്യകാല ക്ലബ്ലിൽ ആവേശത്തോടെ തിരിച്ചെത്തി​െയങ്കിലും പരിക്ക്​ അലട്ടിയതിനെ തുടർന്ന്​ സീസണിൽ ഏഴു മത്സരങ്ങളിൽ മാത്രമേ അവർക്ക്​ വേണ്ടി കളത്തിലിറങ്ങാനായുള്ളൂ. ഇതിനുപിന്നാലെയാണ്​ വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചത്​.


'പ്രിയ സുഹൃത്തു​ക്കളേ, സജീവ ഫുട്​ബാളിൽനിന്ന്​ വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്​. വള​െര ബുദ്ധിമു​േട്ടറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്​. പിന്തുണ നൽകിയ എല്ലാവർക്ക​ും ഹൃദയംഗമമായ നന്ദി..!' -റോബൻ കുറിച്ചു.

നെതർലൻഡ്​സിനുവേണ്ടി 96 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഈ മുന്നേറ്റനിരക്കാരൻ 37 ഗോളുകൾ നേടിയിട്ടുണ്ട്​. പി.എസ്​.വി ഐന്തോവനുവേണ്ടി 56 മത്സരങ്ങളിൽ 17ഉം ചെൽസിക്കുവേണ്ടി 67 മത്സരങ്ങളിൽ 15ഉം ഗോളുകൾ നേടി. റയലിനുവേണ്ടി 50 മത്സരങ്ങളിൽ കളിച്ച്​11തവണ വല കുലുക്കിയ റോബൻ 2009 മുതൽ പത്തു വർഷം ബയേൺ മ്യൂണിക്കിന്‍റെ മുന്നണിപ്പോരാളിയായി. 99 ഗോളുകൾ ബയേണിനായി ​േനടി. ​

ചെൽസിക്കൊപ്പം രണ്ടു തവണ വീതം പ്രീമിയർ ലീഗും ലീഗ്​ കപ്പും ജയിച്ചു. റയലിൽ 2008ൽ ലാല ലീഗ കിരീടനേട്ടത്തിൽ പങ്കാളിയായി. ബയേണിനൊപ്പം എട്ടു ബുണ്ടസ്​ലീഗ കിരീടനേട്ടത്തിലും അഞ്ചു ജർമൻ കപ്പ്​ വിജയത്തിലും പങ്കാളിയായി. ഡച്ചുപടക്കൊപ്പം 2010 യൂറോകപ്പ്​ ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പ്​ നേട്ടത്തിലൊതുങ്ങി. 

Tags:    
News Summary - Arjen Robben retires from active football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT