കു​വൈ​ത്ത് ദേ​ശീ​യ ഫു​ട്ബാ​ൾ കോ​ച്ചും ക​ളി​ക്കാ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

അറേബ്യൻ ഗൾഫ് കപ്പ്; കുവൈത്തിന് ഇന്നു ജയിക്കണം

കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം മത്സരത്തിൽ കുവൈത്ത് ചൊവ്വാഴ്ച യു.എ.ഇയെ നേരിടും. വൈകീട്ട് 6.45നാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഖത്തറിനോട് രണ്ടു ഗോളിന് പരാജയപ്പെട്ട കുവൈത്തിന് ചൊവ്വാഴ്ചയിലെ കളി നിർണായകമാണ്. യു.എ.ഇക്കെതിരെ വിജയിക്കാനായില്ലെങ്കിൽ കുവൈത്തിന്റെ സെമി പ്രവേശന സാധ്യത മങ്ങും. ശക്തമായ ടീമാണ് യു.എ.ഇ എന്നതിനാൽ മെച്ചപ്പെട്ട കളി പുറത്തെടുക്കൽ കുവൈത്തിന് അനിവാര്യമാകും.

യു.എ.ഇക്കെതിരെ വിജയിക്കാൻ ആവശ്യമായ തന്ത്രങ്ങൾ പുറത്തെടുക്കുമെന്ന് കുവൈത്ത് ദേശീയ കോച്ച് റൂയി ബെന്റോ പറഞ്ഞു. യുവാക്കളെയും മികവുറ്റ കളിക്കാരെയും ഉൾപ്പെടുത്തി ഭാവിയിലേക്കുള്ള ടീമിനെ നിർമിക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളിക്കളത്തിൽ അനുഭവം നേടുക എന്നത് പ്രധാനമാണ്.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയിലെ കളിക്ക് മുമ്പ് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഫഷനൽ താരങ്ങളുള്ള മികച്ച ടീമാണ് യു.എ.ഇയെന്നും എന്നാൽ, മത്സരത്തിൽ മികച്ച നേട്ടം കൈവരിക്കാനാണ് കുവൈത്ത് ടീമിന്റെ ലക്ഷ്യമെന്നും ടീം അംഗം ഫൈസൽ സായിദ് പറഞ്ഞു. വെള്ളിയാഴ്ച ബഹ്റൈനുമായാണ് കുവൈത്തിന്റെ അവസാന മത്സരം.

Tags:    
News Summary - Arabian Gulf Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.