കലിപ്പടങ്ങാതെ ക്രിസ്റ്റ്യാനോ, വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിച്ചു; അൽ നസ്റിന്‍റെ തോൽവിയിൽ നിരാശ -വിഡിയോ

സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദിനോട്തോറ്റ് അൽ നസ്ർ. സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികവ് കാട്ടാനാകാതെ പോയ മത്സരത്തിൽ 1-0നായിരുന്നു അൽ നസ്റിന്‍റെ തോൽവി. മത്സരത്തിന് ശേഷം നിരാശയോടെ മടങ്ങുമ്പോൾ വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വിഡിയോ വൈറലായി.


കളിയിൽ തോറ്റതോടെ ഏറെ നിരാശനായിരുന്നു ക്രിസ്റ്റ്യാനോ. കുപിതനായി ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുന്ന താരത്തെ തണുപ്പിക്കാൻ സഹതാരങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും തണുക്കാതെ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിന് പുറത്ത് വെച്ചിരുന്ന വെള്ളക്കുപ്പികൾ ചവിട്ടിത്തെറിച്ച് നിരാശ പ്രകടമാക്കുകയായിരുന്നു.



ഇന്നലത്തെ ജയത്തോടെ സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദ് പോയിന്‍റ് ടേബിളിൽ മുന്നിലെത്തി. അൽ-നസ്ർ രണ്ടാംസ്ഥാനത്താണ്.

Tags:    
News Summary - Angry Cristiano Ronaldo Kicks Water Bottles After Al-Nassr's Defeat to Al-Ittihad in Saudi Pro League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT