അഖിലേന്ത്യ പൊലീസ്​ ഫുട്​ബാൾ: കേരള പൊലീസ് സെമിയിൽ

മലപ്പുറം: ശ്രീനഗറിൽ നടക്കുന്ന ഓൾ ഇന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പൊലീസ് ടീം സെമിയിലെത്തി. ശനിയാഴ്ച ക്വാർട്ടറിൽ സി.ഐ.എസ്.എഫിനെ 1-0ന് പരാജയപ്പെടുത്തിയാണ് കേരളം അവസാന നാലിലെത്തിയത്. ആദ്യ പകുതിയിലെ 21ാം മിനിറ്റിൽ എൻ.എസ്. സുജിലാണ് വിജയഗോൾ നേടിയത്.

ഞായറാഴ്ച രാവിലെ 11ന് കശ്മീർ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം സെമിയിൽ അസം റൈഫിൾസാണ് എതിരാളികൾ. ഉച്ചക്ക് ഒന്നിന് നടക്കുന്ന രണ്ടാം സെമിയിൽ പഞ്ചാബ് പൊലീസും മിസോറം പൊലീസിസും ഏറ്റുമുട്ടും. ഇതുവരെ എല്ലാ മത്സരങ്ങളിലും വിജയിച്ച് മികച്ച പ്രകടനമാണ് കേരള പൊലീസ് പുറത്തെടുത്തത്.

ആദ്യ റൗണ്ടിൽ കേരളം മൂന്ന് ജയത്തോടെ ഒമ്പത് പോയന്‍റ് നേടി ഗ്രൂപ് ജേതാക്കളായിരുന്നു. തുടർന്ന് പ്രീക്വാർട്ടറിൽ ജമ്മു-കശ്മീരിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടർ യോഗ്യത നേടിയത്.

Tags:    
News Summary - All India Police Football: Kerala Police in semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.