അഖിലേന്ത്യ അന്തർസർവകലാശാല ഫുട്ബാൾ: എം.ജി, കേരള, കാലിക്കറ്റ്‌ ക്വാർട്ടറിൽ

കോ​ത​മം​ഗ​ലം: അ​ഖി​ലേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ന​ട​ക്കും. എം.​ജി, കേ​ര​ള, കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്‌​സി​റ്റി​ക​ൾ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. എം.​ജി യൂ​നി​വേ​ഴ്സി​റ്റി എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളു​ക​ൾ​ക്ക് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് രാ​ജ​സ്ഥാ​ൻ ജെ​യ്പൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. എം.​ജി​ക്ക് വേ​ണ്ടി നി​തി​ൻ വി​ൽ​സ​ൺ പ​തി​നാ​റാം മി​നി​റ്റി​ൽ ആ​ദ്യ​ഗോ​ൾ നേ​ടി.

നിം​ഷാ​ദ് റോ​ഷ​ൻ 36, 78 മി​നി​റ്റു​ക​ളി​ലാ​യി ര​ണ്ട്​ ഗോ​ൾ നേ​ടി. എം.​എ കോ​ള​ജി​ന്‍റെ മു​ഹ​മ്മ​ദ് അ​ജ്സ​ൽ 45ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി. മു​ഹ​മ്മ​ദ് റോ​ഷ​ൻ 46 ,66, 89 മി​നി​റ്റു​ക​ളി​ലാ​യി മൂ​ന്ന് ഗോ​ളു​ക​ളാ​ണ് എം.​ജി ക്കു​വേ​ണ്ടി നേ​ടി​യ​ത്. കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് സ​ന്‍റ്​ ഗ​ഡ്ജ് ബാ​ബ അ​മ​രാ​വ​തി യൂ​നി​വേ​ഴ്സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കേ​ര​ള​ക്കു​വേ​ണ്ടി അ​ഞ്ചാം മി​നി​റ്റി​ൽ ജെ​ബി​ൻ ബോ​സ്കോ ആ​ദ്യ​ഗോ​ൾ നേ​ടി. 40, 54 മി​നി​റ്റു​ക​ളി​ലും ജെ​ബി​ൻ ഗോ​ളു​ക​ൾ അ​ടി​ച്ച് കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി​യു​ടെ സൂ​പ്പ​ർ താ​ര​മാ​യി.

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് സി​ഡോ ക​ൻ​ഹു മു​ർ​മു യൂ​നി​വേ​ഴ്സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​ലി​ക്ക​റ്റി​നു വേ​ണ്ടി ര​ണ്ടാം മി​നി​റ്റി​ൽ എം.​എ. സു​ഹൈ​ൽ ആ​ദ്യ ഗോ​ൾ നേ​ടി. തു​ട​ർ​ന്ന് 19ാം മി​നി​റ്റി​ൽ ടി.​പി. മു​ഹ​മ്മ​ദ്‌ ഷ​ഫ്ന​റും 25ാംമി​നി​റ്റി​ൽ കെ.​പി. ഷം​നാ​ദും ഗോ​ൾ അ​ടി​ച്ചു. ഒ​ന്നി​ന് എ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഗു​രു നാ​നാ​ക് ദേ​വ് യൂ​നി​വേ​ഴ്സി​റ്റി​യെ അ​ട​മ​സ് യൂ​നി​വേ​ഴ്സി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags:    
News Summary - All India Inter University Football: MG, Kerala, Calicut in the quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT