Posted On
date_range Updated On
date_range ആഫ്രിക്കൻ കപ്പ്: ഘാനയെ ഞെട്ടിച്ച് ഇത്തിരിക്കുഞ്ഞൻ കൊമോറോസ്
കൈറോ: ആദ്യമായി ആഫ്രിക്കൻ കപ്പ് കളിക്കാനെത്തിയ കൊമോറോസിനു മുന്നിൽ തോറ്റ് ഘാന. നാലാം മിനിറ്റിൽ ബിൻ നബ്ഹാനിലൂടെ കൊമോറോസ് ആണ് മുന്നിലെത്തിയത്. അതിനിടെ അയൂ ചുവപ്പുകാർഡ് കണ്ടതോടെ ഘാന നിരയിൽ 10 പേരായി. രണ്ടാം പകുതിയിൽ മുഗ്നി കൊമോറോസിന്റെ ലീഡ് ഉയർത്തി.
അതോടെ ഉണർന്ന ഘാന കാൽമണിക്കൂറിനിടെ രണ്ടു ഗോളുകൾ മടക്കി ഒപ്പംപിടിച്ചെങ്കിലും മുഗ്നി 85ാം മിനിറ്റിൽ വീണ്ടും ഗോളടിച്ച് ഫിഫ റാങ്കിങ്ങിൽ 135ാമന്മാരായ കൊമോറോസിനെ വിജയത്തിലേക്കു നയിച്ചു. മറ്റു കളികളിൽ സിംബാബ്വെ ഗിനിയെ 2-1ന് തോൽപിച്ചപ്പോൾ സെനഗാൾ-മലാവി മത്സരവും (0-0) ഗബോൺ- മൊറോക്കോ മത്സരവും (2-2) സമനിലയിൽ കലാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.