Posted On
date_range Updated On
date_range അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ ഒമാനെ തോൽപിച്ചു
ദുബൈ: എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് 2022 യോഗ്യത റൗണ്ട് പോരാട്ടത്തിൽ ഇന്ത്യക്ക് വിജയം. ദുബൈയിലെ ഫുജൈറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഒമാനെ 2-1ന് തോൽപിച്ചു.
റഹീം അലി (6), വിക്രം പ്രതാപ് സിങ് (37) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഇഞ്ച്വറി സമയത്ത് വലീദ് സലീമാണ് ഒമാനായി ആശ്വാസ ഗോൾ നേടിയത്.
കിർഗിസ് റിപബ്ലിക്കിനൊപ്പം ഇന്ത്യ ഗ്രൂപ്പ് 'ഇ'യുടെ തലപ്പത്തെത്തി. ബുധനാഴ്ച ഇതേ വേദിയിൽ ആതിഥേയരായ യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.