ഇ​ന്ത്യ​ൻ ടീം ​മ​ത്സ​ര​ത്തി​ന് മു​മ്പ്

എ.എഫ്.സി അണ്ടർ 20 യോഗ്യത: ഇന്ത്യക്ക് വീണ്ടും തോൽവി

കുവൈത്ത് സിറ്റി: എ.എഫ്.സി അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഞായറാഴ്ച രണ്ടാം മത്സരത്തിൽ ആസ്ട്രേലിയ ഇന്ത്യയെ 4-1ന് തകർത്തു. വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇന്ത്യയെ തുടർച്ചയായ ഗോളുകളിലൂടെ ആസ്ട്രേലിയ മുക്കിക്കളഞ്ഞു. അലി സബാഹ് അൽ സലീം സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ച് 11ാം മിനിറ്റിൽതന്നെ ആസ്ട്രേലിയ ഇന്ത്യൻ വലയിൽ ബാളെത്തിച്ചു.

ആസ്ട്രേലിയക്കുവേണ്ടി കൗളാണ് ആദ്യ ഗോൾ നേടിയത്. 31ാം മിനിറ്റിൽ യുംനാനിലൂടെ ആസ്ട്രേലിയക്ക് രണ്ടാം ഗോളും ലഭിച്ചു. ഇതോടെ വിജയത്തിനായി ഉണർന്നുകളിച്ച ഇന്ത്യ ജി. സിങ്ങിലൂടെ 62ാം മിനിറ്റിൽ ആദ്യ ഗോൾ നേടി പ്രതീക്ഷ നിലനിർത്തി. എന്നാൽ 86ാം മിനിറ്റിൽ സെഗാസിസിലൂടെ ആസ്ട്രേലിയ മൂന്നാംഗോളും നേടി ലീഡുയർത്തി.

എക്സ്ട്രാടൈമിന്റെ ആദ്യത്തിൽ കാപുറ്റോയിലൂടെ നാലാംഗോളും നേടി ആസ്ട്രേലിയ ഗോൾ പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചൊവ്വാഴ്ച ഇന്ത്യ കുവൈത്തിനെ നേരിടും. ഇന്ത്യൻ ടീമിന് വിജയാശംസകളുമായി നിരവധി മലയാളികൾ അടക്കമുള്ളവർ സ്റ്റേഡിയത്തിലെത്തിയിരുന്നു.

Tags:    
News Summary - AFC U-20 Qualifiers: India lose again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.