Posted On
date_range Updated On
date_range എ.എഫ്.സി കപ്പ്: ഒഡിഷ എഫ്.സി പ്ലേ ഓഫിൽ
ഭുവനേശ്വർ: ചരിത്രത്തിലാദ്യമായി എ.എഫ്.സി കപ്പ് ഫുട്ബാൾ ഇന്റർ സോൺ സെമി ഫൈനൽ പ്ലേ ഓഫിൽ പ്രവേശിച്ച് ഒഡിഷ എഫ്.സി. ഗ്രൂപ് ഡിയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ടീമായ ബസുന്ധര കിങ്സിനെ 1-0ത്തിന് പരാജയപ്പെടുത്തി ഒഡിഷ ഒന്നാം സ്ഥാനക്കാരായി.
61ാം മിനിറ്റിൽ മുർത്തദ ഫാലാണ് വിജയഗോൾ നേടിയത്. ബസുന്ധര താരം അസ്രോർ ഗഫുറോവ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ട് മടങ്ങി. ആറു മത്സരങ്ങളിൽ 12 പോയന്റാണ് ഒഡിഷയുടെ സമ്പാദ്യം.
ബസുന്ധരക്ക് പത്തും മൂന്നാം സ്ഥാനക്കാരായ മോഹൻ ബഗാന് ഏഴും പോയന്റാണുള്ളത്. ബഗാൻ ഇന്നലെ മാസിയ എഫ്.സിയോട് 1-0ത്തിന് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.