ദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ 82,000ത്തിലേറെ കാണികളെ സാക്ഷിയാക്കി ചാമ്പ്യൻമാരെന്ന തലയെടുപ്പിനൊത്ത ജയവുമായി ഏഷ്യൻ കപ്പിൽ ഖത്തറിന് ഗംഭീര തുടക്കം. ഗ്രൂപ് ‘എ’യിലെ ഉദ്ഘാടന മത്സരത്തിൽ ലെബനാനെയാണ് 3-0ത്തിന് വീഴ്ത്തിയത്.
ഇരട്ടഗോളുകളുമായി അക്രം അഫിഫും, 56ാം മിനിറ്റിൽ അൽ മുഈസ് അലിയും നേടിയ ഗോളുകളായിരുന്നു ഖത്തറിന് വിജയമൊരുക്കിയത്. 80 മിനിറ്റ് നേരം ഒത്തിണക്കവും ജാഗ്രതയും നിലനിർത്തികൊണ്ട് കളിച്ചവർക്ക്, പക്ഷേ ഇഞ്ചുറി ടൈം ഉൾപ്പെടെ അവസാനത്തെ 20 മിനിറ്റിൽ തുണച്ചത് ഭാഗ്യമാണ്. പന്തുകൾ കൈവിട്ട മധ്യനിരയും, പ്രതിരോധത്തിൽ പിഴവുകളുമായപ്പോൾ ഗോൾകീപ്പർ മിഷാൽ ബർഷിമിന്റെ ജാഗ്രതയും എതിരാളികളുടെ ലക്ഷ്യങ്ങൾ വഴിമാറിയതും തുണയായി.
അതേസമയം, ശനിയാഴ്ച ദോഹയിൽ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനത്തുള്ള ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽതന്നെ ടൂർണമെൻറ് ഫേവറിറ്റുകളായ ഓസീസിനെ മുന്നിൽ കിട്ടിയതിന്റെ പരിഭ്രമം ഇന്ത്യൻ ക്യാമ്പിലുണ്ട്. ഒപ്പം ടീമിന്റെ മധ്യനിരയിലെ പ്രധാനികൾ പരിക്കിന്റെ പിടിയിലാണെന്ന തിരിച്ചടിയും. അപ്പോഴും പ്രതീക്ഷ ഗാലറി നിറയുന്ന ആരാധകർതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.